Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

നിയന്ത്രണങ്ങളില്‍ നട്ടം തിരിയുന്ന സാധാരണ ജനങ്ങള്‍ക്ക് ആയിരം രൂപയുടെ ഓണക്കിറ്റ് നല്‍കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

നിയന്ത്രണങ്ങളില്‍ നട്ടം തിരിയുന്ന സാധാരണ ജനങ്ങള്‍ക്ക്  ആയിരം രൂപയുടെ ഓണക്കിറ്റ് നല്‍കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍
കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നട്ടം തിരിയുന്ന സാധാരണ ജനങ്ങള്‍ക്ക് 1000 രൂപയുടെ ഓണക്കിറ്റ് നല്‍കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊവിഡ് രോഗവ്യാപനം നമ്മുടെ സാമ്പത്തിക മേഖലയെ ആകെ തകിടം മറിച്ചു. അതിന്‍റെ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് അസംഘടിത മേഖലയിലും പരമ്പരാഗത മേഖലയിലും പണിയെടുക്കുന്നവരും മത്സ്യത്തൊഴിലാളികളും കര്‍ഷകരുമാണ്. പലരുടെയും ജീവിതം നിലവിലെ സാഹചര്യത്തില്‍ ഇരുളടഞ്ഞിരിക്കുകയാണ്. സമൃദ്ധിയുടെ ഓണക്കാലം പഞ്ഞകാലമാകുമോയെന്ന ആശങ്ക ഓരോ സാധാരണക്കാരനുമുണ്ട്. സര്‍ക്കാരിന്‍റെ ക്രിയാത്മക തീരുമാനമാണ് ഇക്കാര്യത്തില്‍ വേണ്ടത്. കോടികള്‍ ആഡംബരത്തിനും ധൂര്‍ത്തിനുമായി പൊടിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഓണക്കിറ്റിന്‍റെ കാര്യത്തില്‍ അലംഭാവം കാട്ടരുതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Related articles

See all
Popular News

കായിക മന്ത്രി ഒ. ജെ. ജനീഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസ്: പയ്യന്നൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ അ...

Popular News

സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ബിജെപി പ്രവർത്തകർക്ക് തടവും പിഴയും

Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Save your stories

Sign in