Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

വട്ടിയൂർക്കാവിൽ അടിച്ചേൽപ്പിക്കപ്പെട്ട സ്ഥാനാർത്ഥിയാണ് വി.കെ.പ്രശാന്ത് : മുല്ലപ്പള്ളി രാമചന്ദ്രൻ

വട്ടിയൂർക്കാവിൽ അടിച്ചേൽപ്പിക്കപ്പെട്ട സ്ഥാനാർത്ഥിയാണ് വി.കെ.പ്രശാന്ത് : മുല്ലപ്പള്ളി രാമചന്ദ്രൻ
വട്ടിയൂർക്കാവിൽ അടിച്ചേൽപ്പിക്കപ്പെട്ട സ്ഥാനാർത്ഥിയാണ് വി.കെ.പ്രശാന്ത് എന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു വിഭാഗം പാർട്ടിക്കാർ തന്നെ ഇക്കാര്യം പറയുന്നുണ്ട്. അതേ സമയം ശബരിമല വിഷയത്തിൽ വി.കെ പ്രശാന്തിന്‍റെ നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പേരൂർക്കടയിൽ വെച്ച് നടന്ന മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രചരണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ മണ്ഡലത്തിൽ നേതാക്കൾ സജീവമായി രംഗത്തെത്തിയതോടു കൂടി പ്രവർത്തകർ കൂടുതൽ ആവേശത്തിലായി. വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ.മോഹൻകുമാറിന്‍റെ പ്രചാരണാർത്ഥം സംഘടിപ്പിക്കുന്ന കൺവെൻഷനുകളിൽ വോട്ടർമാരുടെ നിറഞ്ഞ സാന്നിധ്യമാണ്. പേരൂർക്കടയിൽ വെച്ച് നടന്ന മണ്ഡലം കൺവെൻഷൻ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉപതെരഞ്ഞെടുപ്പുകളെ രാഷ്ട്രീയ പോരാട്ടമല്ലാതാക്കാനാണ് സിപിഎം ശ്രമം. വട്ടിയൂർക്കാവിൽ വി.കെ.പ്രശാന്ത് അടിച്ചേൽപ്പിക്കപ്പെട്ട സ്ഥാനാർത്ഥിയാണെന്നും ശബരിമല വിഷയത്തിൽ വി.കെ പ്രശാന്തിന്‍റെ നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മേയർ ആയ ശേഷം തിരുവനന്തപുരം കോർപ്പറേഷന് നൽകിയ സംഭാവന എന്തെന്ന് വികെ പ്രശാന്ത് വ്യക്തമാക്കണം. മാലിന്യങ്ങളുടെ തലസ്ഥാനമായി നഗരം മാറിയത് വി.കെ പ്രശാന്ത് മേയറായതിന് ശേഷമാണെന്നും അതിന് തെളിവാണ് മാലിന്യ നിർമ്മാർജനത്തിന് പിഴ അടക്കേണ്ട സ്ഥിതിയുണ്ടായതെന്നും അഞ്ച് ഇടത്തും യുഡിഎഫ് വിജയിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ശശി തരൂർ എം.പി, വി.എസ് ശിവകുമാർ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി തുടങ്ങിയവരും കൺവെൻഷനിൽ പങ്കെടുത്തു.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in