Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കാർഷിക മേഖല അദാനിയുടെ കൈകളിലേക്ക് ; കരിനിയമത്തിനെതിരെ ശക്തമായ പ്രതിഷേധം തുടരും: മുല്ലപ്പള്ളി രാമചന്ദ്രൻ

കാർഷിക മേഖല അദാനിയുടെ കൈകളിലേക്ക് ; കരിനിയമത്തിനെതിരെ ശക്തമായ പ്രതിഷേധം തുടരും: മുല്ലപ്പള്ളി രാമചന്ദ്രൻ
  തിരുവനന്തപുരം: കർഷക വിരുദ്ധ കരിനിയമത്തിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കർഷക വിരുദ്ധ ബില്ലിനെതിരെ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റികളുടെ പ്രതിഷേധ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബില്ലിനെതിരെ 28ന് ഗവർണർക്ക് ഭീമഹർജി നൽകുമെന്നും കെപിസിസി അധ്യക്ഷൻ തിരുവനന്തപുരത്ത് പറഞ്ഞു. അദാനിയുടെ കൈകളിലേക്കാണ് കാർഷിക മേഖല പോകുന്നതെന്നും രാജ്യത്തെ കാർഷിക മേഖല കുത്തകകൾക്ക് തീറെഴുതി നൽകില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ കെപിസിസി ജനറൽ സെക്രട്ടറിമാരായ പാലോട് രവി, മണക്കാട് സുരേഷ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ് ശബരീനാഥൻ എം.എൽ.എ തുടങ്ങിയവരും പങ്കെടുത്തു. https://www.facebook.com/JaihindNewsChannel/videos/3381396628615077

Related articles

See all
Popular News

ശബരിമല മില്‍മ നെയ്യ് ക്രമക്കേടില്‍ ആദ്യ അറസ്റ്റ്; ട്രാന്‍സ്പോര്‍ട്ട് കരാറുകാരന്‍ ബിനു അറസ്...

Popular News

സന്ദീപ് വാര്യര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല

Popular News

അടുത്ത 5 വര്‍ഷത്തിനുള്ളില്‍ കേരളം വികസന കുതിപ്പിലേക്ക്; ആഡംബര കപ്പല്‍ സര്‍വീസുകളും ഏവിയേഷന...

Popular News

കേരള സര്‍വകലാശാലാ അസിസ്റ്റന്റ് നിയമനത്തട്ടിപ്പ് കേസ്; മുന്‍ വി.സി ഉള്‍പ്പെടെ 7 പേരെ പ്രോസ...

Save your stories

Sign in