Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കൈകോർത്ത് കേരളം : കുരുന്നിനായി 18 കോടി സമാഹരിച്ചു ; എല്ലാവരോടും നന്ദിയെന്ന് കുടുംബം

കൈകോർത്ത് കേരളം : കുരുന്നിനായി 18 കോടി സമാഹരിച്ചു ; എല്ലാവരോടും നന്ദിയെന്ന് കുടുംബം
തിരുവനന്തപുരം : കേരളം ഒത്തൊരുമിച്ച് കൈകോര്‍ത്തതോടെ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ്വരോഗം ബാധിച്ച കുഞ്ഞിന്റെ മരുന്നിനാവശ്യമായ 18 കോടി രൂപ സമാഹരിച്ചു. കണ്ണൂർ മാട്ടൂലിലെ ഒന്നരവയസുകാരന്‍ മുഹമ്മദിനുവേണ്ടിയാണ് നാടൊന്നായി രംഗത്തെത്തിയത്. കുഞ്ഞിന്‍റെ ചികിത്സയ്ക്കായുള്ള മരുന്നിന് 18 കോടിയായിരുന്നു വില. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും വലിയ സഹായമാണ് കുരുന്നിനെ തേടിയെത്തിയത്. നിരവധിപേരാണ് നേരിട്ട് വിളിച്ചു സഹായം അറിയിച്ചതെന്ന് മുഹമ്മദിന്റെ മാതാപിതാക്കള്‍ പറഞ്ഞു. വിദേശത്ത് നിന്ന് അര്‍ധരാത്രി വരെ പലരും വിളിച്ച് സഹായം വാഗ്ദാനം ചെയ്യുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. പലരും പൊട്ടിക്കരഞ്ഞുകൊണ്ടാണ് സംസാരിച്ചത്. എല്ലാവരോടും നന്ദിയുണ്ടെന്നും മാതാപിതാക്കള്‍ പറഞ്ഞു.  

Related articles

See all
Popular News

ആന്‍റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്; മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസിൽ ചോദ്യം ചെയ്യല...

Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

അയൽസംസ്ഥാനങ്ങളിൽ കനത്ത മഴ: കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു; ബീൻസും പയറും നൂറു കടന്...

Save your stories

Sign in