Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വർക്കലയില്‍ അമ്മയെ ക്രൂരമായി മർദ്ദിച്ച മകൻ കസ്റ്റഡിയിൽ

വർക്കലയില്‍ അമ്മയെ ക്രൂരമായി മർദ്ദിച്ച മകൻ കസ്റ്റഡിയിൽ
  തിരുവനന്തപുരം : വർക്കല ഇടവ അയിരൂരില്‍ മദ്യലഹരിയില്‍ അമ്മയെ മർദ്ദിച്ച മകൻ കസ്റ്റഡിയിൽ. ഇടവ തുഷാരമുക്കില്‍ റസാഖാണ് പിടിയിലായത്. ആറ്റിങ്ങൽ ഡിവൈഎസ്പിയാണ് അറസ്റ്റ് ചെയ്തത്. സാമൂഹ്യമാധ്യമങ്ങളില്‍ മർദ്ദന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ മകനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. അമ്മയെ റസാക്ക് ചവിട്ടുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാമായിരുന്നു. ഈ മാസം പത്താം തീയതിയാണ് സംഭവം നടന്നത്. മർദ്ദനം സഹോദരി ഫോണിൽ പകർത്തി ബന്ധുക്കൾക്ക് അയച്ച് കൊടുത്തതോടെയാണ് വിവരം പുറത്തറിയുന്നത്. മദ്യത്തിനും ലഹരിക്കും അടമിയായ റസാഖ് അമ്മയെ ഉപദ്രവിക്കുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. റസാഖിനെതിരെ മൊഴി നൽകാൻ അമ്മ തയ്യാറായിരുന്നില്ല.

Related articles

See all
Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

ചേരാനല്ലൂർ അപകടം: കനത്ത മഴയത്ത് കുട്ടി കാറുമായി പുറത്തേക്ക്, കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട...

Popular News

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്ത്: യുവതി പിടിയിൽ

Save your stories

Sign in