Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഏറ്റുമാനൂരില്‍ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: പ്രതി നോബിക്ക് ജാമ്യം

ഏറ്റുമാനൂരില്‍ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: പ്രതി നോബിക്ക് ജാമ്യം
ഏറ്റുമാനൂരില്‍ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിയായ ഭര്‍ത്താവ് നോബി ലൂക്കോസിന് കോടതി ജാമ്യം അനുവദിച്ചു. 28 ദിവസങ്ങള്‍ക്കു ശേഷമാണ് പ്രതിക്ക് ജാമ്യം അനുവദിക്കുന്നത്. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഷൈനിയും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി കഴിഞ്ഞ 28 ദിവസങ്ങളായി നോബി ലൂക്കോസ് കോട്ടയം ജില്ലാ ജയിലില്‍ കഴിയുകയായിരുന്നു. അവിടെ നിന്നാണ് നോബിക്ക് ആശ്വാസമായി ഇപ്പോള്‍ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഏതെല്ലാം ഉപാധ്യങ്ങളോടെയാണ് ജാമ്യം അനുവദിച്ചത് എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. തെറ്റായ സന്ദേശമാണ് ജാമ്യത്തിലൂടെ പൊതു സമൂഹത്തിന് നല്‍കുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. നിരന്തരമുള്ള നോബിയുടെ പീഡനം സഹിക്കാതെയാണ് ഷൈനിയും മക്കളും ആത്മഹത്യ ചെയ്തത്. എന്നാല്‍ അതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ഇല്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. ഫെബ്രുവരി 28 നാണ് ഷൈനിയും മക്കളും പള്ളിയില്‍ പോകാനെന്നും പറഞ്ഞ് ഇറങ്ങി ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. കുടുംബപരമായ പ്രശ്‌നങ്ങളാണ് മൂവരെയും ആത്മഹത്യയിലേക്ക് നയിച്ചത്.  

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in