Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ :ഒരു ഡോസ് വാക്സീനെടുത്തവർക്കും തീയറ്ററില്‍ പോകാം

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ :ഒരു ഡോസ് വാക്സീനെടുത്തവർക്കും തീയറ്ററില്‍ പോകാം
തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിൽകുറവ് വന്ന സാഹചര്യത്തിൽ വിപുലമായ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഒരു ഡോസ് വാക്സീനെടുത്തവരേയും  തീയേറ്ററുകളിൽ പ്രവേശിക്കാൻ അനുവദിക്കും. വിവാഹചടങ്ങുകളിലും മരണചടങ്ങുകളിലും കൂടുതൽ പേർക്ക് പങ്കെടുക്കാനും അനുമതിയായി. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗമാണ് നിലവിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചത്. വിവാഹങ്ങളിലും മരണങ്ങളിലും പങ്കെടുക്കുന്നവരുടെ എണ്ണം വർധിപ്പിക്കാനും അവലോകനയോഗത്തിൽ ധാരണയായിട്ടുണ്ട്. വിവാഹങ്ങളിൽ നൂറ് മുതൽ ഇരുന്നൂറ് പേർക്ക് വരെ പങ്കെടുക്കാൻ അനുമതി നൽകാൻ അവലോകനയോഗത്തിൽ തീരുമാനമായി. ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന വിവാഹ ചടങ്ങുകളിൽ നൂറ് പേർക്ക് വരെ പങ്കെടുക്കാം. തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന വിവാഹചടങ്ങുകളിൽ ഇരുന്നൂറ് പേർക്ക് വരെ പങ്കെടുക്കാൻ അനുമതിയുണ്ടാവും. സംസ്ഥാനത്ത് സ്കൂളുകൾ തുറന്നതിന് ശേഷമുള്ള സാഹചര്യവും ഇന്ന് ചേർന്ന അവലോകന യോഗത്തിൽ ചർച്ചയായി. ഇതുവരെ കാര്യങ്ങൾ നല്ല രീതിയിലാണ് നീങ്ങുന്നതെന്ന് യോഗം വിലയിരുത്തി. സ്കൂളിൽ എത്തുന്ന കുട്ടികളിൽ ആരോഗ്യ പ്രശ്നങ്ങൾ കണ്ടാൽ ഉടൻ ചികിത്സ ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസവകുപ്പിന് യോഗം നിർദേശം നൽകിയിട്ടുണ്ട്.  

Related articles

See all
Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ ചോദ്യം ചെയ്ത് എസ്‌ഐടി, വ...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Popular News

"യൂണിഫോം ഊരുന്ന അന്ന് നിനക്ക് കിട്ടും നായെ.. അമ്മ സത്യം അന്ന് നിനക്ക് കിട്ടും"; കണ്ണൂരില്‍...

Popular News

അധികാര ദുര്‍വിനിയോഗവും ഭീഷണിയും: തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ രാജിവെക്കണമെന്ന്...

Save your stories

Sign in