Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഒപ്പം’ കഴിഞ്ഞ് വീണ്ടും ജയരാമൻ; ‘ഹൈവാനി’ൽ മോഹൻലാലിന്റെ സർപ്രൈസ് എൻട്രി

ഒപ്പം’ കഴിഞ്ഞ് വീണ്ടും ജയരാമൻ; ‘ഹൈവാനി’ൽ മോഹൻലാലിന്റെ സർപ്രൈസ് എൻട്രി

 മോഹൻലാലിന്റെ കരിയറിലെ വേറിട്ട കഥാപാത്രങ്ങളിലൊന്നായിരുന്നു പ്രിയദർശൻ സംവിധാനം ചെയ്ത ‘ഒപ്പം’ എന്ന ചിത്രത്തിലെ കാഴ്ചശക്തിയില്ലാത്ത ജയരാമൻ. പ്രിയദർശൻ തന്നെ തിരക്കഥയെഴുതി 2016-ൽ പുറത്തിറങ്ങിയ ചിത്രം വൻ വിജയമായി മാറിയിരുന്നു. ഇപ്പോഴിതാ ജയരാമൻ എന്ന കഥാപാത്രം വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്.

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘ഹൈവാൻ’ എന്ന ചിത്രത്തിലാണ് മോഹൻലാൽ ‘ഒപ്പം’യിലെ അതേ കഥാപാത്രമായി വീണ്ടും എത്തുന്നത്. സെയ്ഫ് അലി ഖാൻ അവതരിപ്പിക്കുന്ന ശ്യാം എന്ന കഥാപാത്രത്തിനൊപ്പമാണ് മോഹൻലാലിന്റെ രംഗം. ഇരുവരും ഒന്നിച്ചെത്തുന്ന രംഗത്തിൽ ‘ഒപ്പം’യിലെ ‘മിനുങ്ങും മിന്നാമിനുങ്ങേ’ എന്ന ഗാനവും പശ്ചാത്തലസംഗീതമായി ഉപയോഗിച്ചിട്ടുണ്ട്.

ബോളിവുഡിലെ പ്രമുഖ താരങ്ങളായ അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ഒരിടവേളയ്ക്ക് ശേഷം ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ‘ഹൈവാനുണ്ട്’. സയ്യാമി ഖേർ, ശ്രിയ പിൽഗാവോങ്കർ, ബൊമൻ ഇറാനി, രാജ്പാൽ യാദവ്, ശരീബ് ഹാഷ്മി, രാജേഷ് ശർമ്മ, പഹൽ ചൗധരി, മനോജ് ജോഷി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

കേരളത്തിൽ ചിത്രീകരണം ആരംഭിച്ച ‘ഹൈവാന്റെ’ പ്രധാന ചിത്രീകരണം കൊച്ചി, വാഗമൺ, ഊട്ടി, മുംബൈ എന്നിവിടങ്ങളിലായാണ് പൂർത്തിയാക്കിയത്.

അക്ഷയ് കുമാറിനൊപ്പം നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള പ്രിയദർശൻ ആദ്യമായാണ് സെയ്ഫ് അലി ഖാനുമായി കൈകോർക്കുന്നത്. ദേശീയ പുരസ്കാര ജേതാക്കളായ പ്രിയദർശൻ, അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ, പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിൾ എന്നിവർ ഒരുമിക്കുന്നുവെന്നതും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

സാബു സിറിലാണ് ‘ഹൈവാന്റെ’ പ്രൊഡക്ഷൻ ഡിസൈൻ നിർവഹിക്കുന്നത്. കെവിഎൻ പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ് എന്നീ ബാനറുകളിൽ വെങ്കട് കെ. നാരായണയും ശൈലജ ദേശായി ഫെനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Related articles

See all
Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Popular News

‘ജയിലർ 2’ ട്രെയിലറിൽ തൂക്കി.. മോഹൻലാൽ; മാത്യുവിന്റെ പുതിയ ലുക്കും സ്വാഗും ഏറ്റെടുത്ത് ആരാധ...

Popular News

ഇത് വെറും മാസ്സ് അല്ല മരണമാസ്സ് ആക്ഷനുമായി സൂപ്പര്‍ സ്റ്റാറിന്റെ വേട്ട; ഒപ്പം മാസ് ലുക്കില...

Popular News

രശ്മിക ദിവസവും 15 തവണ 'ഐ ലവ് യൂ' പറയും; മനസ്സുതുറന്ന് വിജയ് ദേവരകൊണ്ട, 'രണബാലി' ഒക്ടോബർ 16...

Save your stories

Sign in