Modi-Putin Meeting| മോദി - പുടിന്‍ നിര്‍ണായക കൂടിക്കാഴ്ച ഇന്ന്; റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം ചര്‍ച്ചയായേക്കും
Jaihind TV News Report
Jaihind TV Web Desk
September 01, 2025
1 min read
•
Updated: June 02, 2026
ചൈനയിലെ ടിയാന്‍ജിനില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ സമയം രാവിലെ 9.30-ന് നിശ്ചയിച്ചിട്ടുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനില്‍ക്കുമെന്നാണ് സൂചന. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനോടൊപ്പം റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമാകും.
റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പുടിനുമായി സംസാരിക്കാമെന്ന് പ്രധാനമന്ത്രി മോദി ഉറപ്പ് നല്‍കിയിരുന്നതായി കഴിഞ്ഞ ദിവസം യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം മോദിയുമായി സെലന്‍സ്‌കി ഫോണില്‍ സംസാരിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ പിഴത്തീരുവയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.
കഴിഞ്ഞ ദിവസം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദം, വ്യാപാര തടസ്സങ്ങള്‍ എന്നിവ മോദി ഉന്നയിച്ചു. ന്യായമായ വ്യാപാരം ഉറപ്പാക്കാനും സഹകരണം ശക്തിപ്പെടുത്താനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ ഇന്ത്യയ്ക്ക് ചൈന പിന്തുണ ഉറപ്പ് നല്‍കിയിട്ടുണ്ട്.
ഉച്ചകോടിയുടെ ഭാഗമായി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പ്രമുഖ നേതാവായ കായ് ചി, വിയറ്റ്‌നാമിന്റെയും നേപ്പാളിന്റെയും പ്രധാനമന്ത്രിമാര്‍, മ്യാന്‍മാര്‍ സീനിയര്‍ ജനറല്‍ എന്നിവരുമായും പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷം മോദി ഇന്ത്യയിലേക്ക് മടങ്ങും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10