Trending
Browse

All sections

Watch

No business videos available

No Middle East videos available

India

മോദി അഴകിയ രാവണനാകുന്നു...

മോദി അഴകിയ രാവണനാകുന്നു...
ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ കഴിവില്‍ വികസിപ്പിച്ചെടുത്ത ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണവിജയം അറിയിക്കാനായിരുന്നു ഒരു സുപ്രധാന പ്രഖ്യാപനം ഉണ്ടെന്ന് പറഞ്ഞ് മോദി കറുത്ത ജാക്കറ്റ് ഇട്ട് ഇന്ന് മാധ്യമങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു പ്രസ് റിലീസില്‍ ഒതുക്കാവുന്ന  അതല്ലെങ്കില്‍ ബഹിരാകാശ മേധാവി പ്രഖ്യാപിക്കേണ്ടിയിരുന്ന ദൌത്യത്തെ തെരഞ്ഞെടുപ്പ് വേളയില്‍ തന്‍റെ വിജയമായി ചിത്രീകരിക്കാനായിരുന്നു മോദിയുടെ ശ്രമം. നേരത്തെ ശാസ്ത്രജ്ഞര്‍ നടത്തിയ പരീക്ഷണങ്ങളുടെ തുടര്‍ വിജയമായിരുന്നു ഉപഗ്രഹ വേധ മിസൈല്‍. എന്നാല്‍ ഇത് തന്‍റെ നേട്ടമാക്കി ചിത്രീകരിക്കാനായിരുന്നു പ്രധാനമന്ത്രി ശ്രമിച്ചത്.  5 വര്‍ഷക്കാലത്തെ ഭരണത്തില്‍ ഇന്ത്യന്‍ ജനതയ്ക്ക് ഗുണകരമായി ഒന്നും ചെയ്യാത്ത മോദി തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ഇത്തരം പരീക്ഷണങ്ങളെ തന്‍റെ വിജയമായി കൊണ്ടാടുന്നത് കാണുമ്പോള്‍ അഴകിയ രാവണന്‍റെ അവസ്ഥയിലേയ്ക്ക് പ്രധാനമന്ത്രി മാറുന്ന കാഴ്ചയായിരുന്നു ഇന്ന് കണ്ടത്.

Related articles

See all
India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

India

യു.പി.എ ഭരണം പിടിക്കും; എന്‍.ഡി.എക്ക് പകുതിയോളം സീറ്റുകള്‍ നഷ്ടമാകും : സര്‍വെ

India

"മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്‍റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം" : നിലപാടിൽ ഉ...

India

"അധ്വാനം ഫലം കാണും"; പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് പ്രിയങ്ക

Save your stories

Sign in