Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കഴക്കൂട്ടത്തു നിന്ന് കാണാതായ കുട്ടി കന്യാകുമാരിയിലെത്തിയതായി സ്ഥിരീകരണം; നിർണായക വിവരം നല്‍കി ഓട്ടോ ഡ്രൈവര്‍മാര്‍, അന്വേഷണം ഊർജിതം

കഴക്കൂട്ടത്തു നിന്ന് കാണാതായ കുട്ടി കന്യാകുമാരിയിലെത്തിയതായി സ്ഥിരീകരണം; നിർണായക വിവരം നല്‍കി ഓട്ടോ ഡ്രൈവര്‍മാര്‍, അന്വേഷണം ഊർജിതം
  തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്തു നിന്ന് കാണാതായ 13കാരി തസ്മീൻ ബീഗം കന്യാകുമാരിയിലെത്തിയതായി പോലീസ് സ്ഥിരീകരിച്ചു. ബംഗളുർ -കന്യാകുമാരി എക്സ്പ്രസില്‍ യാത്ര ചെയ്യുന്ന കുട്ടിയുടെ ഫോട്ടോ കന്യാകുമാരി റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ഓട്ടോ ഡ്രൈവര്‍മാര്‍ തിരിച്ചറിഞ്ഞു. കുട്ടിയെ കണ്ടിരുന്നതായി ഓട്ടോ ഡ്രൈവര്‍മാര്‍ പറയുകയും ഇതിന്‍റെ അടിസ്ഥാനത്തിലാണ് കന്യാകുമാരിയില്‍ തിരച്ചില്‍ നടത്തുന്നതെന്നും പോലീസ് പറഞ്ഞു. കന്യാകുമാരിയില്‍ ഊർജിതമായ തിരച്ചില്‍ നടക്കുകയാണ്. അതേസമയം കന്യാകുമാരി റെയില്‍വെ സ്റ്റേഷനിലും പോലീസ് പരിശോധന നടത്തി. റെയില്‍വെ സ്റ്റേഷനിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പോലീസ് അന്വേഷണം. ഇന്നലെ രാവിലെ ഒമ്പത് മണിക്കാണ് കഴക്കൂട്ടത്ത് നിന്ന് 13കാരിയെ കാണാതായത്. വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങിയ കുട്ടി ട്രെയിൻ കയറി പോവുകയായിരുന്നു. നിലവില്‍ കുട്ടി കന്യാകുമാരിയില്‍ തന്നെ ഉണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in