Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ജലവിഭവ മന്ത്രിയുടെ ഓഫീസില്‍ വെച്ച് ചീഫ് എന്‍ജിനീയർക്ക് മന്ത്രിയുടെ പിഎസിന്‍റെ മർദ്ദനം; പരാതി

ജലവിഭവ മന്ത്രിയുടെ ഓഫീസില്‍ വെച്ച് ചീഫ് എന്‍ജിനീയർക്ക് മന്ത്രിയുടെ പിഎസിന്‍റെ മർദ്ദനം; പരാതി
  തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ജലവിഭവ മന്ത്രിയുടെ ഓഫീസിൽ വെച്ച് ചീഫ് എൻജിനീയർക്ക് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ മർദ്ദനം. പ്രൈവറ്റ് സെക്രട്ടറിയെ കാണാൻ ജലവിഭവ മന്ത്രിയുടെ ഓഫീസിലെത്തിയ ഇൻലാൻഡ് നാവിഗേഷന്‍റെയും കുട്ടനാട് പാക്കേജിന്‍റെയും ചുമതലയുള്ള ആലപ്പുഴയിലെ ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനീയർ ശ്യാം ഗോപാലിനാണ് മർദ്ദനമേറ്റത്. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എസ്. പ്രേംജി കയ്യേറ്റം ചെയ്തതായിട്ടാണ് പരാതി. ആലപ്പുഴയിലെ കനാൽ നവീകരണവുമായി ബന്ധപ്പെട്ട ചില തർക്കമാണ് മർദ്ദനത്തിന് കാരണമായത്. രാവിലെ നടന്ന യോഗത്തിൽ കനാൽ നവീകരണവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ യോഗത്തിൽ ഉണ്ടായിരുന്നു. ഇതിനുശേഷം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കാണാൻ ജലവിഭവ മന്ത്രിയുടെ ഓഫീസിലെത്തിയപ്പോഴാണ് ചീഫ് എന്‍ജിനീയർക്ക് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എസ്. പ്രേംജിയുടെ മർദ്ദനമേറ്റത്. ഓഫീസിൽ ഉണ്ടായ കയ്യാങ്കളിയില്‍ ചീഫ് എൻജിനീയറുടെ വലതു കൈക്ക് പരുക്കേറ്റു. സെക്രട്ടേറിയറ്റ് വളപ്പിലെ ക്ലിനിക്കിൽ ചികിത്സ തേടിയശേഷം മന്ത്രിക്കും ജലവിഭവ പ്രിൻസിപ്പൽ സെക്രട്ടറിക്കും പരാതി നൽകി. സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസിൽ നടന്ന കയ്യാങ്കള്ളി വിവാദമായി മാറുകയാണ്. ഇതോടെ സംഭവം ഒതുക്കി തീർക്കുവാനുള്ള ചില നീക്കങ്ങളും സജീവമായി.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in