Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നിയമസഭാ കയ്യാങ്കളി : മന്ത്രിമാർ കോടതിയില്‍ ഹാജരായി ; ജാമ്യം നേടി

നിയമസഭാ കയ്യാങ്കളി : മന്ത്രിമാർ കോടതിയില്‍ ഹാജരായി ; ജാമ്യം നേടി
  തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍ എന്നിവരുള്‍പ്പെടെയുളള പ്രതികള്‍ കോടതിയില്‍ ഹാജരായി ജാമ്യം നേടി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.  മന്ത്രിമാരുള്‍പ്പെടെ കേസിലെ ആറ് പ്രതികളും ഇന്നു നേരിട്ട് ഹാജരാകണമെന്നു തിരുവനന്തപുരം സി.ജെ.എം കോടതി ആവശ്യപ്പെട്ടിരുന്നു. കേസ് നവംബർ 12ന് വീണ്ടും പരിഗണിക്കും. മന്ത്രിമാര്‍ ഹാജരാകുന്നത് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം കഴിഞ്ഞദിവസം ഹൈക്കോടതി നിരസിച്ചിരുന്നു. കേസ് പിന്‍വലിക്കണമെന്ന സർക്കാരിന്‍റെ അപേക്ഷയും കോടതി നേരത്തെ തള്ളി. 2015ല്‍ ബജറ്റ് അവതരണത്തിനിടെയാണ് അക്രമം നടന്നത്. രണ്ടരലക്ഷം രൂപയാണ് ഉപകരണങ്ങള്‍ തകർത്തനിലയില്‍ നഷ്ടം. മന്ത്രിമാരായ ഇ.പി ജയരാജനും കെ.ടി ജലീലിനും പുറമേ കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ സദാശിവന്‍, വി.ശിവന്‍കുട്ടി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.  

Related articles

See all
Popular News

ഭിന്നശേഷി വിദ്യാർഥികൾക്ക് തണലായി 'സ്പർശം': അങ്കമാലിയിൽ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നി...

Popular News

പി എസ് സി പരീക്ഷാ തട്ടിപ്പ്: കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ക്രൈംബ്രാഞ്ച്; രണ്ട്...

Popular News

പി.പി. ദിവ്യ ഉള്‍പ്പെട്ട കാര്‍ട്ടണ്‍ കമ്പനി വിവാദം: എം.ഡിയുടെ വാദങ്ങള്‍ പൊളിച്ച് ബാങ്ക് രേ...

Popular News

മഴയിലും മാറ്റുരയ്ക്കാൻ കൗമാരകേരളം: 68-ാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് കോഴിക്കോട്...

Save your stories

Sign in