നെടുമ്പാശ്ശേരി അപകടക്കേസിൽ പ്രതിക്ക് വേണ്ടി ഇടപെട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച സംഭവത്തിൽ സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു സംസ്ഥാന പൊലീസ് മേധാവിക്ക് (DGP) പരാതി നൽകി. മാധ്യമങ്ങൾ വഴി തനിക്കെതിരെ വ്യാജപ്രചാരണം നടത്തുകയും അപകീർത്തികരമായ പരാമർശങ്ങൾ ഉന്നയിക്കുകയും ചെയ്ത DYFI ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലിനെതിരെ ശക്തമായ കേസെടുക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം.
ഇതിനുപുറമെ, സമൂഹമാധ്യമങ്ങൾ വഴി തനിക്കെതിരെ മോശമായ പരാമർശങ്ങൾ പ്രചരിപ്പിക്കുകയും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത ഷബീർ ഇബ്നു സലീം എന്നയാൾക്കെതിരെയും മന്ത്രി ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
തന്റെ ഔദ്യോഗിക പദവിയെയും പ്രതിച്ഛായയെയും തകർക്കാൻ ലക്ഷ്യമിട്ട് പ്രതിക്ക് വേണ്ടി മന്ത്രി ഇടപെട്ടുവെന്ന തരത്തിൽ ബോധപൂർവമായ വ്യാജപ്രചാരണങ്ങളാണ് ഇവർ അഴിച്ചുവിട്ടതെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു