Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പൂപ്പാറ തോണ്ടിമലയ്ക്ക് സമീപം മിനി ബസ് മറിഞ്ഞു; 4 കുട്ടികള്‍ ഉള്‍പ്പെടെ 10 പേർക്ക് പരിക്ക്

പൂപ്പാറ തോണ്ടിമലയ്ക്ക് സമീപം മിനി ബസ് മറിഞ്ഞു; 4 കുട്ടികള്‍ ഉള്‍പ്പെടെ 10 പേർക്ക് പരിക്ക്
ഇടുക്കി: കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ പൂപ്പാറ തോണ്ടിമലയ്ക്ക് സമീപം തമിഴ്നാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു. 4 കുട്ടികൾ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8.40 നാണ് അപകടമുണ്ടായത്. തമിഴ്നാട്ടിലെ കാരക്കുടിയിൽ നിന്നും മൂന്നാറിലേക്ക് വന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. തോണ്ടിമല ഇറച്ചിപ്പാറയ്ക്ക് സമീപത്തെ എസ് വളവിൽ വച്ച് ബസിന്‍റെ ബ്രേക്ക് നഷ്ടമായതോടെ റോഡിൽ തന്നെ മറിയുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമായ 17 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ഇവരെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി.

Related articles

See all
Latest News

"ലോൺ ആപ്പുകളുടെ ക്രൂരത അവസാനിപ്പിക്കണം; ജാമ്യമില്ലാക്കുറ്റമാക്കാൻ നിയമം വേണം": കേന്ദ്ര ധനമ...

Latest News

'ഉമ്മൻ ചാണ്ടിയുടെ നേട്ടങ്ങൾ സ്വന്തം അക്കൗണ്ടിലാക്കി പിണറായി; ശവംതൂക്കികളല്ല, സി.പി.എം ശവംത...

Latest News

'പാർട്ടിയെ ചതിച്ചാൽ തീർത്തുകളയും'; എസ്. രാജേന്ദ്രനെതിരെ കൊലവിളിയുമായി എം.എം. മണി

Latest News

'പ്രതിപക്ഷം എതിര്‍ത്തിട്ടും ആന്റണി രാജുവിനെ പിണറായി മന്ത്രിയായി കൊണ്ടുനടന്നു'; കൊള്ളക്കാര്...

Save your stories

Sign in