Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കോഴിക്കോട് ചെറുവണ്ണൂരിൽ ദേശീയപാതയോരത്ത് വൻ തീപിടിത്തം

കോഴിക്കോട് ചെറുവണ്ണൂരിൽ ദേശീയപാതയോരത്ത് വൻ തീപിടിത്തം
കോഴിക്കോട് : കാർ ഷോറൂമിന് സമീപത്തെ ആക്രി കടയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിൽ ആണ് തീപിടിത്തമുണ്ടായത്. പുലർച്ചെ അഞ്ച് മണിയോടെയാണ് തീ പടർന്നത്. തീ നിയന്ത്രണവിധേയമാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു. കോഴിക്കോട് ചെറുവണ്ണൂർ ആക്രിക്കടയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട ഭാഗത്താണ് പുലർച്ചെ അഞ്ചുമണിയോടെ തീപിടിത്തമുണ്ടായത്. ഇവിടെ താമസിച്ചിരുന്ന 10 ബംഗാളി തൊഴിലാളികളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. തുടർന്ന് കോഴിക്കോട് ജില്ലയിലെ 20 അഗ്നിശമന യൂണിറ്റുകളും മലപ്പുറം ജില്ലയിൽ നിന്നെത്തിയ അഗ്നിശമന യൂണിറ്റുകളും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. ആറു മണിക്കൂർ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിൽ തീ പടരുന്നത് പൂർണമായും ഇല്ലാതാക്കിയതായി ജില്ലാ കളക്ടർ വ്യക്തമാക്കി. എന്നാൽ തീ പടർന്നു പിടിക്കാനുള്ള കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ആക്രിക്കട സമീപത്തുതന്നെ കാർ ഷോറൂമുകളും ഗ്യാസ് സിലിണ്ടർ ഗോഡൗണും പ്രവർത്തിച്ചുവരുന്നുവെങ്കിലും നാട്ടുകാരുടെയും അഗ്നിശമനസേനാ ഉദ്യോഗസ്ഥരുടെയും ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്. അതേസമയം പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിച്ചിരുന്ന ഈ ആക്രികടയ്ക്ക് ലൈസൻസ് ഇല്ലായിരുന്നു എന്ന് കോഴിക്കോട് കോർപറേഷൻ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ജില്ലാ കളക്ടറുടെ നിർദേശിച്ചതായി സ്ഥലം സന്ദർശിച്ച മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in