Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കണ്ണൂരില്‍ വീണ്ടും മാവോയിസ്റ്റുകള്‍; ആയുധ ധാരികളായ അഞ്ചംഗ സംഘം എത്തിയത് അടയ്ക്കാത്തോട് മേഖലയില്‍

കണ്ണൂരില്‍ വീണ്ടും മാവോയിസ്റ്റുകള്‍; ആയുധ ധാരികളായ അഞ്ചംഗ സംഘം എത്തിയത് അടയ്ക്കാത്തോട് മേഖലയില്‍
  കണ്ണൂർ: കേളകത്ത് മാവോയിസ്റ്റുകൾ വീണ്ടുമെത്തി. അടയ്ക്കാത്തോട് രാമച്ചി കോളനിയിൽ ഇക്കഴിഞ്ഞ പതിനാലാം  തീയതിയാണ് ആയുധ ധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയത്. മുദ്രാവാക്യം വിളിച്ച മാവോയിസ്റ്റ് സംഘം നോട്ടീസ് പതിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് അവശ്യ വസ്തുക്കൾ ശേഖരിച്ചാണ് സംഘം മടങ്ങിയത്. സംഘത്തിൽ പുരുഷൻമാർ മാത്രമാണ് ഉണ്ടായിരുന്നതെന്നാണു വിവരം. 2 ദിവസങ്ങളിലായാണ് മാവോയിസ്റ്റ് സംഘം എത്തിയത്. 14ന് വൈകിട്ട് ഏഴുമണിയോടെയെത്തിയ സംഘം രാത്രി 10 മണിയോടെയാണ് മടങ്ങിയത്. ഇവർ ഭക്ഷണമുണ്ടാക്കിയതായും അരിയും മറ്റ് ആവശ്യസാധനങ്ങളും ശേഖരിച്ചതായും നാട്ടുകാർ പറഞ്ഞു. മൂന്നു മാസത്തിനിടെ നാലാം തവണയാണ് മാവോയിസ്റ്റ് സംഘം എത്തുന്നത്.
*പ്രതീകാത്മക ചിത്രം

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in