Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ മൃതദേഹങ്ങളുമായി നാട്ടുകാരുടെ പ്രതിഷേധം

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ മൃതദേഹങ്ങളുമായി നാട്ടുകാരുടെ പ്രതിഷേധം

മണിപ്പൂരിൽ ഇടവേളയ്ക്ക് ശേഷം വീണ്ടും കലാപം രൂക്ഷം. പങ്കൽ, ഖമൻലൊക്കിൻ എന്നിവിടങ്ങളിൽ ഇന്നലെ അർദ്ധരാത്രിയും ഇന്ന് പുലർച്ചെയുമായുണ്ടായ ആക്രമണങ്ങളിൽ നാല് പേരാണ് കൊല്ലപ്പെട്ടത്. സംഘർഷസാഹചര്യം തടയുന്നതിൽ അധികാരികൾ പരാജയപ്പെട്ടുവെന്ന് ആരോപിച്ചും ശക്തമായ ഇടപെടൽ ആവശ്യപ്പെട്ടും നാട്ടുകാർ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് പേരുടെ മൃതദേഹങ്ങളുമായി മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ എത്തി പ്രതിഷേധിച്ചു. പിന്നീട് പോലീസ് ഇടപെട്ടാണ് ഇവരെ തിരിച്ചയച്ചത്.

പങ്കലിൽ ഇന്നലെ രാത്രി മെയ്തി വിഭാഗക്കാർ പങ്കെടുത്ത പ്രാദേശിക സംഗീത പരിപാടിക്കിടെയാണ് ആദ്യ ആക്രമണമുണ്ടായത്. ആൾക്കൂട്ടത്തിന് നേരെ അജ്ഞാതർ നടത്തിയ വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 24-കാരനാണ് ജീവൻ നഷ്ടപ്പെട്ടത്. ഈ ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.

തുടർന്ന് കിഴക്കൻ ഇംഫാൽ മേഖലയിലെ ഖമൻലൊക്കിൽ വിറക് ശേഖരിക്കാൻ പോയവർക്ക് നേരെ അടുത്ത ആക്രമണമുണ്ടായി. പ്രദേശത്ത് ആയുധധാരികളായ കുക്കികളുടെ സാന്നിധ്യമുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. ഖമൻലോക്കിനിൽ കൊല്ലപ്പെട്ട മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്; അരുബാം റോനിൽ, ലെയ്റെൻലാക്പാം ഇനാബോബി, ക്ഷെത്രിമയും സുശീൽ എന്നിവരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവിടെയുണ്ടായ വെടിവെപ്പിലും ഏതാനും പേർക്ക് പരിക്കേറ്റിട്ടുണ്ട്.

സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അധികാരികളുടെ ഭാഗത്തുനിന്ന് ശക്തമായ നടപടിയുണ്ടാകണമെന്നും പ്രദേശത്തെ സൈനിക ക്യാമ്പ് ഉടൻ നീക്കം ചെയ്യണമെന്നും എം.എൽ.എ തോക്കോം ലോകേശ്വർ സിംഗ് ആവശ്യപ്പെട്ടു. വിറക് ശേഖരിക്കാൻ പോകുന്നവർക്ക് സുരക്ഷ നൽകുമെന്ന് അസം റൈഫിൾസ് ഉറപ്പ് നൽകിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതിനിടെ, ആക്രമണത്തിൽ പരിക്കേറ്റ് രാജ് മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ മുഖ്യമന്ത്രി യുമ്‌നം ഖേംചന്ദ് സിംഗ് നേരിട്ട് സന്ദർശിക്കുകയും കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തു.

Related articles

See all
Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in