Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കോടിയേരിയും മകനും കൈക്കൂലി വാങ്ങിയെന്ന് മാണി സി കാപ്പന്‍; സി.ബി.ഐക്ക് നല്‍കിയ മൊഴി പുറത്ത്

കോടിയേരിയും മകനും കൈക്കൂലി വാങ്ങിയെന്ന് മാണി സി കാപ്പന്‍; സി.ബി.ഐക്ക് നല്‍കിയ മൊഴി പുറത്ത്
  മാണി സി കാപ്പൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകൻ ബിനീഷ് കോടിയേരിക്കും എതിരെ സി.ബി.ഐക്ക് നൽകിയ മൊഴി പുറത്ത്. മാണി സി കാപ്പൻ 3.5 കോടി രൂപ തട്ടിയെടുത്തെന്ന് മുംബൈ മലയാളി വ്യവസായി ദിനേശ് മേനോൻ സി.ബി.ഐക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ സി.ബി.ഐക്ക് നൽകിയ മൊഴിയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സി.ബി.ഐയുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിൽ മാണി സി കാപ്പൻ പറയുന്നത് ഇങ്ങനെ: "കണ്ണൂർ എയർപോർട്ട് ഷെയറുകൾ വിതരണം ചെയ്യാൻ പോകുമ്പോൾ, ദിനേശ് മേനോന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെയും അദ്ദേഹത്തിന്‍റെ മകൻ ബിനീഷിനെയും പരിചയപ്പെടണം. ഞാൻ അവരെ ദിനേശ് മേനോന് പരിചയപ്പെടുത്തി. പണം കൊടുക്കൽ നടത്തിയതിന് ശേഷം ദിനേശ് മേനോൻ എന്നോട് പറഞ്ഞപ്പോളാണ് ചില പേമെന്‍റുകൾ ദിനേശ് മേനോൻ നടത്തിയെന്ന് ഞാൻ മനസിലാക്കിയത്" - ഈ വിഷയത്തിൽ ഉൾപ്പെട്ടവരോട് സംസാരിക്കാമെന്ന് പറഞ്ഞുവെന്നും മാണി സി കാപ്പൻ സി.ബി.ഐക്ക് നൽകിയ മറുപടിയിൽ പറഞ്ഞിരിക്കുന്നു. ഇപ്പോൾ എൽ.ഡി.എഫ് എം.എൽ.എയായ മാണി സി കാപ്പൻ, നിലവിലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പേര് പരാമർശിച്ച് സി.ബി.ഐക്ക് എഴുതിനൽകിയ ഈ മൊഴിയിൽ ഉറച്ചുനിൽക്കുന്നുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. കേരളത്തിന്‍റെ ആഭ്യന്തര മന്ത്രിയായിരുന്ന ഇപ്പോഴത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിക്കും മകനും കൈക്കൂലി കൊടുത്തത് സംബന്ധിച്ച് സി.ബി.ഐക്ക് മൊഴി നൽകിയ മാണി സി കാപ്പൻ ഇപ്പോൾ ഇടതുമുന്നണിയുടെ എം.എൽ.എയാണ്. ഗുരുതരമായ ആരോപണമാണ് മാണി സി കാപ്പൻ സി.ബി.ഐക്ക് മുന്നിൽ ഉന്നയിച്ചിരിക്കുന്നത് ഇക്കാര്യത്തിൽ യഥാർത്ഥ വസ്തുത ബോധ്യപ്പെടുത്തണ്ടേ ഉത്തരവാദിത്വം ഇരുവർക്കും ഉണ്ട്. മാണി സി കാപ്പന്‍ സി.ബി.ഐക്ക് നല്‍കിയ മൊഴി:

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in