Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്ന് ഖാർഗെ

കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്ന് ഖാർഗെ
Mallikarjun-Kharge തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്രം തിരുത്തിക്കുറിച്ച് അധികാരത്തിലെത്തിയതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തെലങ്കാനയിലെ കോണ്‍ഗ്രസ് വിജയത്തിന് സാമൂഹ്യ മാധ്യമമായ എക്‌സിലൂടെ ഖാര്‍ഗെ നന്ദി പറഞ്ഞു. അതോടൊപ്പം ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും കോണ്‍ഗ്രസിന് വോട്ട് ചെയ്ത എല്ലാവര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഈ മൂന്ന് സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനത്തില്‍ വന്ന പാളിച്ചകള്‍ പരിശോധിച്ച് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുമുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നാല് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പാര്‍ട്ടി ആവേശകരമായ പ്രചാരണമാണ് നടത്തിയത്. എല്ലാവരുടെയും പ്രയത്‌നത്തെ ഞാന്‍ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുവെന്നും തിരിച്ചടികള്‍ തരണം ചെയ്ത്, വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് പൂര്‍ണമായി തയ്യാറെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

"വോട്ടവകാശം സംരക്ഷിക്കണം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം": എഐസിസി നിരീക്ഷകൻ എച്ച...

Popular News

"ക്രമസമാധാനം പൂർണ്ണമായും തകർന്നു"; മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷം; മുഖ്യമന്ത്രി രാജിവെച്...

Popular News

"പി.എസ്.സി. അഴിമതി കേന്ദ്രമായി മാറി, ഇത്രയും വഷളായത് എല്‍ഡിഎഫ് കാലത്ത്": രൂക്ഷ വിമർശനവുമായ...

Popular News

ഫോർച്യൂണറിന് വെല്ലുവിളിയുമായി പുതിയ ബ്രാൻഡ്: 4 വമ്പൻ എസ്‌യുവികളുമായി ജെഎസ്ഡബ്ല്യു മോട്ടോഴ്...

Save your stories

Sign in