Logo
Sat, Jun 06, 2026 • 11:01 PM
LIVE TV
Watch

No business videos available

No Middle East videos available

AP ANILKUMAR| കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അപചയമാണ് മലപ്പട്ടത്ത് കണ്ടത്; ആര്‍ എസ് എസിന്റെ ഭാഷയില്‍ കമ്യൂണിസ്‌റ്റുകാര്‍ സംസാരിക്കരുത്: എ പി അനില്‍കുമാര്‍ എംഎല്‍എ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 24, 2025
1 min read Updated: June 06, 2026
SHARE:
SAVE: Login to save

AP ANILKUMAR| കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അപചയമാണ് മലപ്പട്ടത്ത് കണ്ടത്; ആര്‍ എസ് എസിന്റെ ഭാഷയില്‍ കമ്യൂണിസ്‌റ്റുകാര്‍ സംസാരിക്കരുത്: എ പി അനില്‍കുമാര്‍ എംഎല്‍എ
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അപചയമാണ് മലപ്പട്ടത്ത് കണ്ടതെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എപി അനില്‍കുമാര്‍ എംഎല്‍എ. സംഘ പരിവാറിന്റെ ചിന്ത സിപിഎമ്മുകാര്‍ കടം കൊണ്ടാല്‍ എന്താവും രാജ്യത്തിന്റെ അവസ്ഥ. ആര്‍ എസ് എസിന്റെ ഭാഷയില്‍ കമ്യൂണിസ്‌റുകാര്‍ സംസാരിക്കരുത്. ഇന്ത്യന്‍ ഭരണഘടന ചാലിച്ച് എടുത്തത് ഗാന്ധിജിയുടെ രക്തത്തിലൂടെയാണെന്ന് കമ്യൂണിസ്റ്റുകാര്‍ മറക്കരുതെന്നും എപി അനില്‍ കുമാര്‍ പറഞ്ഞു. കണ്ണൂര്‍ മലപ്പട്ടത്ത് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിയാത്രയുടെ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം സിപിഎമ്മിന് അധികാരത്തിന്റെ അഹങ്കാരമാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണു നാഥ് എംഎല്‍എ പറഞ്ഞു. അഹങ്കാരമാണ് നിലമ്പൂരില്‍ സിപിഎം ദയനീയമായി പരാജയപ്പെടാന്‍ കാരണം. സിപിഎം ഇനി എത്ര തവണ ഗാന്ധി ശില്പം തകര്‍ത്താലും ഗാന്ധി പ്രതിമയുമായി ഞങ്ങള്‍ വീണ്ടും വരുമെന്നും പി.സി. വിഷ്ണു നാഥ് പറഞ്ഞു. കണ്ണൂര്‍ മലപ്പട്ടം അടുവാപ്പുറത്താണ് തകര്‍ക്കപ്പെട്ട കോണ്‍ഗ്രസിന്റെ ഗാന്ധിസ്തൂപം പുനര്‍നിര്‍മാണത്തിനിടെയാണ് സിപിഎമ്മുകാര്‍ വീണ്ടും തകര്‍ത്തത്. അടുവാപ്പുറത്ത് കോണ്‍ഗ്രസ് നിര്‍മ്മിച്ച ഗാന്ധി രക്തസാക്ഷി സ്തൂപം നേരത്തെ തകര്‍ത്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി പി ആര്‍ സനീഷിന്റെ വീടിന് നേരെ ആക്രമണവും നടന്നു. തകര്‍ത്ത സ്തൂപത്തിന് പകരം പുതിയ സ്തൂപം നിര്‍മ്മിക്കുന്നതിനായി കെ സുധാകരന്‍ എംപി തറക്കല്ലിട്ടു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10