Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ക്ലിഫ് ഹൗസില്‍ പണിക്കായി ടെൻഡർ; ചുറ്റുമതിലിന് ഉയരം കൂട്ടും

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ക്ലിഫ് ഹൗസില്‍ പണിക്കായി ടെൻഡർ;  ചുറ്റുമതിലിന് ഉയരം കൂട്ടും
മുഖ്യമന്ത്രിയുടെ ഔദ്യാഗിക വസതിയായ ക്ലിഫ് ഹൗസ് കോമ്പൗണ്ടിന്‍റെ ചുറ്റ് മതിലിന് ഉയരം കൂട്ടുന്നു. കൊവിഡ് കാലത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് നടപടി. ഇതിനായി പി.ഡബ്ല്യു.ഡി ടെൻഡർ വിളിച്ചു. https://youtu.be/FELA-BJOaaM സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ക്ലിഫ് ഹൗസ് കോമ്പൗണ്ടിൻ്റെ ചുറ്റ് മതിലിന് ഉയരം കൂട്ടാനും മുറിഞ്ഞു പോയ മുള്ള് വേലികൾ പുനസ്ഥാപിക്കാനും സർക്കാർ ഒരുങ്ങുന്നത്. ഇതിനായി പി.ഡബ്ല്യൂ.ഡി ടെൻഡർ വിളിച്ചു. ഡി.ജി.പി കൈമാറിയ കത്ത് പ്രകാരം സ്ഥലം സന്ദർശിച്ച് 2 ലക്ഷത്തിലധികം രൂപയാണ് ടെൻഡറിനായി PWD നിജപ്പെടുത്തിയിരിക്കുന്നത്. ക്ലിഫ് ഹൗസിന്‍റെ പ്രധാന കവാടത്തിന് സമീപത്തുള്ള ചുറ്റുമതിലിന് ഉയരം കുറവാണെന്ന കാരണം കാട്ടിയാണ് ഈ നീക്കം. പണി ചെയ്തു തീർക്കാൻ രണ്ടുമാസം സമയമാണ് ടെൻഡറിൽ നൽകിയിട്ടുള്ളത്. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇത്തരമൊരു ടെൻഡർ വിളിക്കാൻ കാരണം പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം ആണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സ്വർണക്കടത്ത് കേസിലും അന്താരാഷ്ട്ര മാനങ്ങളുള്ള മറ്റു പല കേസുകളിലും ഇടതുസർക്കാർ പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യത്തിൽ ഭരണ സിരാ കേന്ദ്രത്തിലേക്ക് ഇരമ്പുന്ന പ്രതിഷേധങ്ങൾ വരുംദിവസങ്ങളിൽ കൂടുതൽ ആവേശത്തോടെ ക്ലിഫ് ഹൗസിലേക്കുമുണ്ടായാൽ ക്ലിഫ് ഹൗസ് കോമ്പൗണ്ടിന്‍റെ ഉയരം കൂട്ടുന്നത് പ്രതിഷേധങ്ങൾ തടയാൻ പൊലീസിന് സഹായകരമാകുമെന്നാണ് പോലീസിന്‍റെ വിലയിരുത്തൽ.

Related articles

See all
Popular News

"വോട്ടവകാശം സംരക്ഷിക്കണം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം": എഐസിസി നിരീക്ഷകൻ എച്ച...

Popular News

"പി.എസ്.സി. അഴിമതി കേന്ദ്രമായി മാറി, ഇത്രയും വഷളായത് എല്‍ഡിഎഫ് കാലത്ത്": രൂക്ഷ വിമർശനവുമായ...

Popular News

കൊച്ചിയില്‍ വീണ്ടും നെടുമ്പാശേരി മാതൃകയില്‍ അപകടം; ജഡ്ജിയുടെ 17കാരനായ മകന്‍ ഓടിച്ച കാറിടിച...

Popular News

കേരള പി.എസ്.സി. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടി: ചെയർമാനെയും അംഗങ്ങളെയും നീക്കാൻ സ്...

Save your stories

Sign in