Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സ്ത്രീ പീഡനത്തിന് കേസെടുക്കണം; ശ്രീരാമകൃഷ്ണനും, കടകംപള്ളിക്കും ഐസക്കിനുമെതിരെ മഹിള കോണ്‍ഗ്രസ് മാര്‍ച്ച്

സ്ത്രീ പീഡനത്തിന് കേസെടുക്കണം; ശ്രീരാമകൃഷ്ണനും, കടകംപള്ളിക്കും ഐസക്കിനുമെതിരെ മഹിള കോണ്‍ഗ്രസ് മാര്‍ച്ച്
തിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുന്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ, തോമസ് ഐസക് എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാക്കി മഹിള കോണ്‍ഗ്രസ്. സ്ത്രീ പീഡന കുറ്റം ചുമത്തി ഇവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യമുന്നയിച്ച് മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബുധനാഴ്ച മാര്‍ച്ച് നടത്തും. ഡി ജി പി ഓഫീസിലേക്കാണ് പ്രതിഷേധ മാര്‍ച്ചെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ജെബി മേത്തര്‍ എം പി അറിയിച്ചു. ബുധനാഴ്ച രാവിലെ കെ പി സി സി ആസ്ഥാനത്ത് നിന്നാരംഭിക്കുന്ന മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ആരോപണ വിധേയരായ മൂന്ന് സി പി എം നേതാക്കള്‍ക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ 22 ന് സംസ്ഥാന പോലീസ് മേധാവിക്കും സംസ്ഥാന വനിതാ കമ്മീഷനും പരാതി നല്‍കി, ഇരുപത് ദിവസമായിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് ജെബി മേത്തര്‍ പറഞ്ഞു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in