Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മധുര തനിഷ്ക് ജ്വല്ലറി മോഷണം: മുഖ്യപ്രതിയുടെ പിതാവും ഇൻഫ്ലുവൻസറും പിടിയിൽ; 5 കിലോ സ്വർണം കണ്ടെടുത്തു, മുഖ്യപ്രതിക്കായി തിരച്ചിൽ ഊർജിതം

മധുര തനിഷ്ക് ജ്വല്ലറി മോഷണം: മുഖ്യപ്രതിയുടെ പിതാവും ഇൻഫ്ലുവൻസറും പിടിയിൽ; 5 കിലോ സ്വർണം കണ്ടെടുത്തു, മുഖ്യപ്രതിക്കായി തിരച്ചിൽ ഊർജിതം

തമിഴ്‌നാട്: മധുര തനിഷ്‌ക് ജ്വല്ലറി മോഷണക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്; സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി നിഷാന്തിന്റെ പിതാവ് സുരേഷ്, നിഷാന്തിന്റെ സുഹൃത്തും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ മീനാക്ഷി എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും അഞ്ച് കിലോ സ്വര്‍ണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഇന്ന് വൈകിട്ടോടെയാണ് ഇരുവരുടെയും അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. മോഷണസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ മുഖ്യപ്രതി നിഷാന്തും പിതാവും ചേര്‍ന്ന് കത്തിച്ചുകളയുന്നത് പ്രദേശവാസിയായ ഒരാള്‍ കണ്ടിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയും തുടരന്വേഷണവുമാണ് കേസില്‍ വഴിത്തിരിവായത്. പൊലീസ് കാണിച്ച ചിത്രത്തില്‍ നിന്നും ദൃക്‌സാക്ഷി നിഷാന്തിനെ തിരിച്ചറിഞ്ഞതോടെയാണ് പിതാവ് സുരേഷിന്റെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയത്.

നിഷാന്തും മീനാക്ഷിയും തമ്മിലുള്ള സോഷ്യല്‍ മീഡിയ ചാറ്റുകളും ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ചിരുന്നു. ഇതിലൂടെയാണ് മോഷണത്തിലുള്ള മീനാക്ഷിയുടെ പങ്ക് വ്യക്തമായതും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയതും. അതേസമയം, ഒളിവില്‍ പോയ മുഖ്യപ്രതി നിഷാന്തിനായി ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. നവംബര്‍ 13-ന് പുലര്‍ച്ചെയായിരുന്നു തനിഷ്‌ക് ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. മോഷ്ടാവ് സഞ്ചരിച്ച സ്‌കൂട്ടര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്താന്‍ പൊലീസിന് സഹായകമായത്.

Related articles

See all
Popular News

ഇന്ത്യയിലെ പുതിയ വത്തിക്കാൻ സ്ഥാനപതിയായി ആർച്ച് ബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സോമർടാഗിനെ...

Popular News

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ പി.ടി. ഉഷ; വഴിതെളി...

Popular News

ഏകദിന-ടി20, ഇന്ത്യൻ വനിതാ 'എ' ടീമിന്റെ നായിക മിന്നു മണി

Popular News

ആന്റണി എന്ന വിശ്വസ്തൻ, 'പാർട്ടി താൽപര്യങ്ങൾക്കൊപ്പം എന്നും നിലകൊണ്ടയാൾ'; ആത്മകഥയിൽ എ. കെ ആ...

Save your stories

Sign in