Trending
Browse

All sections

Watch

No business videos available

No Middle East videos available

Uncategorized

ലഫ്റ്റനന്‍റ് ജനറൽ മനോജ് മുകുന്ദ് നരവാനെ പുതിയ കരസേന മേധാവി

ലഫ്റ്റനന്‍റ് ജനറൽ മനോജ് മുകുന്ദ് നരവാനെ പുതിയ കരസേന മേധാവി
കരസേനയുടെ ഇരുപത്തിയെട്ടാമത്തെ മേധാവിയായി ലഫ്റ്റനന്‍റ് ജനറൽ മനോജ് മുകുന്ദ് നരവാനെ ചുമതലയേൽക്കും. നിലവിലെ മേധാവി ബിപിൻ റാവത്ത് ഈ മാസം കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് നരവാനെ പുതിയ മേധാവിയാക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ കരസേനാ ഉപമേധാവിയായി ചുമതലയേൽക്കുംവരെ ചൈനയുമായുള്ള ഇന്ത്യയുടെ 4000 കിലോമീറ്റർ അതിർത്തി സംരക്ഷിക്കുന്ന ഈസ്റ്റേൺ കമാൻഡിനെ നയിച്ചുവന്നത് ഇദ്ദേഹമാണ്. സിഖ് ലൈറ്റ് ഇൻഫ്രൻട്രിയിൽ നിന്നുള്ള സൈനികനാണ് ലഫ്റ്റനന്‍റ് ജനറൽ നരവാനെ. രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിന്‍റെയും ആസാം റൈഫിൾസിന്‍റെയും മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്. കശ്മീരിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഭീകര വിരുദ്ധ നീക്കങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള നരവാനെ ശ്രീലങ്കയിലെ ഇന്ത്യൻ ദൗത്യത്തിന്‍റെ ഭാഗമായും മ്യാൻമറിലെ ഇന്ത്യൻ എംബസിയിൽ ഡിഫൻസ് അറ്റാഷെയായും പ്രവർത്തിച്ചിട്ടുണ്ട്. 2022 ഏപ്രിൽ വരെയായിരിക്കും നരവാനെയുടെ കാലാവധി.

Related articles

See all
Uncategorized

കോഴിക്കോട് ഉള്ളിയേരിയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

Uncategorized

ആശ്വാസമായി വെടിനിര്‍ത്തല്‍; ആഗോള വിപണിയില്‍ എണ്ണവില കൂപ്പുകുത്തി, ഇന്ത്യയ്ക്കും നേട്ടം

Latest News

എല്‍ഡിഎഫിന്റെ 'മറ്റാരുണ്ട്' പരസ്യത്തെ പൊളിച്ചടുക്കി യുഡിഎഫ്; അഴിമതിയും ജനവിരുദ്ധ നയങ്ങളും...

Latest News

ഇസ്രയേൽ മിസൈൽ ആക്രമണം: ഇറാനിലെ സ്‌കൂളിൽ 40 പെൺകുട്ടികൾ കൊല്ലപ്പെട്ടു

Save your stories

Sign in