Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ ജ്വാലയായി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി നയിച്ച ലോംഗ് മാര്‍ച്ച്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ ജ്വാലയായി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി നയിച്ച ലോംഗ് മാര്‍ച്ച്
കൊല്ലം : ഇന്ത്യയുടെ ഭരണഘടനയും മൂല്യങ്ങളും മതേതരത്വവും എന്ത് വില കൊടുത്തും സംരക്ഷിക്കണമെന്ന് പ്രശസ്ത സാഹിത്യകാരനായ ജോർജ് ഓണക്കൂർ പറഞ്ഞു. കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രൻ എം.പി നയിച്ച മതേതര സംരക്ഷണ ലോംഗ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മതേതര കൂട്ടായ്മയുടെ ശക്തമായ പ്രതിഷേധമാണ് മാർച്ചിൽ ഉയർന്നത്. ഒരേ ഒരിന്ത്യ ഒരൊറ്റ ജനത എന്ന മുദ്രാവാക്യമുയർത്തി എൻ.കെ പ്രേമചന്ദ്രൻ എം.പി നയിച്ച മതേതര സംരക്ഷണ മാർച്ചിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധ ജ്വാലയാണ് അലയടിച്ചത്. മതേതരത്വം എന്ന ഭാരത പൈതൃകത്തെ മതപരമായ വിഭാഗീയത സൃഷ്ടിച്ച് തകർക്കുന്ന ബി.ജെ.പി ഗവൺമെന്‍റിനെതിരെ ഉള്ള ജനകീയ കൂട്ടായ്മയുടെ പ്രതിഷേധം മാർച്ചിൽ ഉടനീളം ദൃശ്യമായി. കൊല്ലം ജില്ലയിലെ കൊട്ടിയം സിത്താര ജംഗ്ഷനിൽ പ്രശസ്ത സാഹിത്യകാരൻ ജോർജ് ഓണക്കൂർ മാർച്ച് ഉദ്ഘാടനം ചെയ്തു. കൊട്ടിയം സിത്താര ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ദേശീയ പാതയിലൂടെ കടന്നുപോയ മാർച്ചിൽ ആയിരങ്ങൾ അണി നിരന്നു. രാത്രി എട്ട് മണിയോടെചിന്നക്കടയിൽ എത്തിയ മാർച്ചിന്‍റെ സമാപന സമ്മേളനം സി.എസ്.ഐ ബിഷപ്പും ക്രിസ്ത്യൻ ചർച്ച് ചെയർമാനുമായ ഉമ്മൻ ജോർജ് ഉദ്ഘാടനം ചെയ്തു.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in