Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ലോക്ഡൗണ്‍ : കെഎസ്ആർടിസി ഇന്നും നാളെയും കൂടുതൽ ദീർഘദൂര സർവ്വീസുകൾ നടത്തും

ലോക്ഡൗണ്‍ : കെഎസ്ആർടിസി ഇന്നും നാളെയും കൂടുതൽ ദീർഘദൂര സർവ്വീസുകൾ നടത്തും
KSRTC   തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആർടിസി ഇന്നും നാളെയും കൂടുതൽ ദീർഘദൂര സർവ്വീസുകൾ നടത്തും.  ഇന്നും നാളെയും യാത്രക്കാരുടെ തിരക്ക്  അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ എല്ലാ യൂണിറ്റ് ഓഫീസർമാരും ദീർഘദൂര സർവീസുകൾ ഉൾപ്പെടെ യാത്രക്കാരുടെ തിരക്കിനനുസരിച്ച് പരാതിരഹിതമായി കൂടുതൽ സർവീസുകൾ നടത്തണമെന്ന് സിഎംഡി ബിജുപ്രഭാകർ നിർദ്ദേശം നൽകി. ബാ​ഗ്ലൂരിൽ നിന്നും ആവശ്യം വരുന്ന പക്ഷം സർക്കാർ നിർദ്ദേശ പ്രകാരം എമർജൻസി ഇവാക്വേഷന് വേണ്ടി മൂന്നു ബസുകൾ കേരളത്തിലേക്ക് സർവ്വീസ് നടത്താൻ തയ്യാറാക്കിയിട്ടുണ്ട്. കർണാടക സർക്കാർ അനുവദിച്ചാൽ അവിടെ നിന്നും സർവീസ് നടത്തുമെന്നും സിഎംഡി അറിയിച്ചു. ആശുപത്രി ജീവനക്കാർക്കും രോഗികൾക്കുമായി സർവീസ് നടത്തുന്നതിന് കെഎസ്ആർടിസി തയ്യാറാണ്. അതിന് ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടുമാർ അതാത് സ്ഥലങ്ങളിലെ യൂണിറ്റ് ഓഫീസമാരെ അറിയിച്ചാൽ ആവശ്യമുള്ള സർവ്വീസുകൾ നടത്തും. അല്ലെങ്കിൽ കെഎസ്ആർടിസിയുടെ കൺട്രോൾ റൂമിൽ ബന്ധപ്പെട്ടാലും അതിനുള്ള സജീകരണം ഒരുക്കും. കൺട്രോൾ റൂം നമ്പർ  9447071021 0471 2463799 

Related articles

See all
Popular News

മാധ്യമങ്ങളുടെ കൃത്രിമ സർവേകളേക്കാൾ തങ്ങൾക്ക് വിശ്വാസം ജനങ്ങളുടെ യഥാർത്ഥ സർവേ; മുഖമന്ത്രി വ...

Popular News

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്

Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Save your stories

Sign in