Logo
CHANGE MODE
Wed, Jun 03, 2026 • 06:08 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

AMMA| ലഹരിക്ക് പൂട്ട്; സിനിമാ പ്രവര്‍ത്തകര്‍ സത്യവാങ്മൂലം നല്‍കണം; പുതിയ നിയമവുമായി നിര്‍മാതാക്കള്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 20, 2025
1 min read Updated: May 13, 2026
Share:

AMMA| ലഹരിക്ക് പൂട്ട്; സിനിമാ പ്രവര്‍ത്തകര്‍ സത്യവാങ്മൂലം നല്‍കണം; പുതിയ നിയമവുമായി നിര്‍മാതാക്കള്‍
ലോക ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26 മുതല്‍ മലയാള സിനിമയില്‍ പുതിയ നിയമം. സെറ്റിലും താമസസ്ഥലത്തും ലഹരി ഉപയോഗിക്കില്ല എന്ന് സത്യവാങ്മൂലം സിനിമ പ്രവര്‍ത്തകര്‍ എഴുതി നല്‍കണം. നടി നടന്മാര്‍ അടക്കം എല്ലാവര്‍ക്കും ബാധകമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു. അതേസമയം പ്രതിഫല കരാറിനൊപ്പം സത്യവാങ്മൂലം നിര്‍ബന്ധമാക്കാനും തീരുമാനമായി. 22ന് നടക്കുന്ന യോഗത്തില്‍ ഈ വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യാനാണ് തീരുമാനം. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അഭിനേതാക്കള്‍ മാത്രമല്ല, സാങ്കേതിക പ്രവര്‍ത്തകരും പല തവണ പിടിയിലായിരുന്നു. ലൊക്കേഷനുകളിലും ചിത്രീകരണത്തിനും അനുബന്ധ ജോലികള്‍ക്കുമായി താമസിക്കുന്ന സ്ഥലങ്ങളിലും ലഹരി ഉപയോഗിക്കില്ലെന്നാണ് സത്യവാങ്മൂലം നല്‍കേണ്ടത്. നിരോധിത ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതു മൂലം നിര്‍മാതാവിനുണ്ടാകുന്ന നഷ്ടം ആ വ്യക്തി നല്‍കേണ്ടി വരും എന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ചിത്രത്തില്‍ സഹകരിക്കുന്നവരുമായി ഒപ്പു വയ്ക്കുന്ന വേതന കരാറിന്റെ ഭാഗമായിക്കൂടിയാണ് സത്യവാങ്മൂലം നല്‍കേണ്ടതെന്നാണ് പുതുക്കിയ നിയമം.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10