ഡോളർ കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാത്ത സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. തല്ല് പേടിച്ച് സ്കൂളില്‍ പോകാത്ത കുട്ടിയെ പോലെയാണ് സ്പീക്കറുടെ നടപടിയെന്ന് രാഹുല്‍ പരിഹസിച്ചു. മൂന്നാം തവണയാണ് സ്പീക്കർ കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്.
'തല്ല് പേടിച്ച് സ്കൂളില്‍ പോകാത്ത കുട്ടിയെ പോലെ' സ്പീക്കറെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
ഡോളർ കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാത്ത സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. തല്ല് പേടിച്ച് സ്കൂളില്‍ പോകാത്ത കുട്ടിയെ പോലെയാണ് സ്പീക്കറുടെ നടപടിയെന്ന് രാഹുല്‍ പരിഹസിച്ചു. മൂന്നാം തവണയാണ് സ്പീക്കർ കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്.
"തീരെ സുഖമില്ല, അതു കൊണ്ട് സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസിനു മുന്നിൽ ഇന്നും ഹാജരാകുവാൻ കഴിയില്ല " - സ്പീക്കർ
പണ്ട് പരീക്ഷ പേപ്പർ കിട്ടുന്ന ദിവസം തല്ല് കിട്ടുമെന്ന് പേടിച്ച്, സ്കൂളിൽ പോകാതിരിക്കുവാൻ വയർ തപ്പി പിടിച്ച് തലവേദനയാണെന്ന് പറയുന്ന കുട്ടിക്കാലം ഓർത്തു പോയി പെട്ടെന്ന് - രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.