Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ലൈഫ് മിഷൻ കരാറിൽ അട്ടിമറി; റെഡ് ക്രസന്‍റിന് പകരം കരാർ ഒപ്പിട്ടത് യുഎഇ കോണ്‍സുല്‍ ജനറല്‍; തെളിവുകള്‍ പുറത്ത്

ലൈഫ് മിഷൻ കരാറിൽ അട്ടിമറി; റെഡ് ക്രസന്‍റിന് പകരം കരാർ ഒപ്പിട്ടത് യുഎഇ കോണ്‍സുല്‍ ജനറല്‍; തെളിവുകള്‍ പുറത്ത്
  തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട അട്ടിമറി നീക്കങ്ങളുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത്‌. പദ്ധതിയ്ക്കായി കരാര്‍ ഒപ്പിട്ടത് റെഡ് ക്രസന്‍റല്ല എന്ന വിവരമാണ് പുറത്തുവരുന്നത്‌. യുഎഇ കോണ്‍സുല്‍ ജനറലാണ് കരാറില്‍ ഒപ്പുവെച്ചത്. ധാരണാപത്രം അനുസരിച്ച് യൂണിടെകും റെഡ് ക്രസന്‍റും  തമ്മിലാണ് കരാര്‍ വേണ്ടത്.എന്നാൽ ഉപകരാർ നൽകിയപ്പോൾ റെഡ് ക്രസന്‍റും സര്‍ക്കാരും ചിത്രത്തിലില്ലാതായി. അതേസമയം കോൺസുലേറ്റും ഒരു കമ്പനിയും തമ്മിലുള്ള കരാറായി ഇത് മാറുകയും ചെയ്തു. റെഡ് ക്രസന്‍റ് നിർമ്മാണത്തിന് പണം നൽകുമെന്നൊരു പരാമര്‍ശം മാത്രമാണുള്ളത്. കരാറുമായി ബന്ധപ്പെട്ട് റെഡ് ക്രസന്‍റ് ചെയ്യേണ്ട കാര്യമാണ് യുഎഇ കോൺസുൽ ചെയ്തത്. ഇക്കാര്യത്തിൽ റെഡ് ക്രസന്‍റും യുഎഇ കോൺസുലേറ്റും തമ്മിൽ മറ്റ് ഏതെങ്കിലും രീതിയിലുള്ള കരാര്‍ ഉണ്ടാക്കിയിട്ടുണ്ടോയെന്ന കാര്യം യുഎഇ കോൺസുലേറ്റ് വ്യക്തമാക്കേണ്ടതുണ്ട്. അത്തരത്തില്‍ ഒരു ധാരണയുടെ രേഖ ഇതുവരേയും സര്‍ക്കാരോ ലൈഫ് മിഷനോ കോൺസുലേറ്റോ കരാര്‍ എടുത്തവരോ പുറത്ത് വിട്ടിട്ടില്ല. കരാറിലെ ഒന്നാം കക്ഷി യുഎഇ കോൺസുൽ ജനറലും രണ്ടാംകക്ഷി യൂണിടാക്കുമാണ്. https://www.facebook.com/JaihindNewsChannel/videos/297582474666790

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

മദ്യപിച്ച് വാഹനമോടിച്ച് അപകടാന്തരീക്ഷം സൃഷ്ടിച്ചു: യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Kerala

സാജിദ് യാഹിയയും സിദ്ധാർത്ഥ് സത്യയും പ്രധാന വേഷങ്ങളിൽ: 'സ്റ്റീവ് ആൻഡ് പോളി' പൂജ എറണാകുളത്ത്...

Save your stories

Sign in