ലൈഫ് മിഷന്‍ കോഴ: ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; സി.എം രവീന്ദ്രന് തിങ്കളാഴ്ച ഹാജരാകാന്‍ ഇ.ഡി നോട്ടീസ്
Jaihind TV News Report
Jaihind TV Web Desk
February 24, 2023
1 min read
•
Updated: June 03, 2026
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും.കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെയും ഇഡി ചോദ്യം ചെയ്യും. തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാണമെന്ന് കാട്ടി ഇഡി സി.എം രവീന്ദ്രന് നോട്ടീസ് അയച്ചിട്ടുണ്ട്. ഇതോടെ സാങ്കേതികമായി അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തുകയാണ്.
ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനും ഇ.ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ സ്വപ്‌നാ സുരേഷും സി.എം രവീന്ദ്രനും തമ്മിലുള്ള വാട്ട്‌സ്ആപ്പ് സന്ദേശത്തിന്‍റെ പകര്‍പ്പും ഉള്‍പ്പെടുത്തിയിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം സൂചിപ്പിക്കുന്ന ചാറ്റുകളായതിനാലാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്താനുള്ള നീക്കത്തിലേക്ക് ഇ.ഡി കടക്കുന്നത്.
ഇത് രണ്ടാം തവണയാണ് ചോദ്യംചെയ്യലിന് രവീന്ദ്രനെ ഇ.ഡി. വിളിപ്പിക്കുന്നത്. 2020 ഡിസംബറില്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലും 13 മണിക്കൂറോളം സി.എം രവീന്ദ്രനെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തിരുന്നു. അന്ന് മൂന്ന് തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാതെ നാലാമത്തെ നോട്ടീസിനാണ് സി.എം രവീന്ദ്രന്‍ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിലെത്തിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10