Logo
Mon, Sep 14, 2026 • 01:23 PM
LIVE TV
Watch

No business videos available

No Middle East videos available

‘ലോ ആൻഡ് ഓർഡർ’ ട്രെയിലർ പുറത്ത്; ആക്ഷനും ഇമോഷനും നിറച്ച് രഞ്ജിത്തിന്റെ ചിത്രം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 14, 2026
1 min read
SHARE:
SAVE: Login to save

‘ലോ ആൻഡ് ഓർഡർ’ ട്രെയിലർ പുറത്ത്; ആക്ഷനും ഇമോഷനും നിറച്ച് രഞ്ജിത്തിന്റെ ചിത്രം

 തകർപ്പൻ ആക്ഷൻ രംഗങ്ങൾക്കൊപ്പം ഇമോഷണൽ ഡ്രാമയും പ്രണയവും യുവത്വത്തിന്റെ ചോരത്തിളപ്പും സമന്വയിപ്പിച്ച് ‘ലോ ആൻഡ് ഓർഡർ’. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മുഴുനീള ആക്ഷൻ ത്രില്ലറിന് വേണ്ട എല്ലാ ചേരുവകളും ഉൾക്കൊള്ളുന്ന തരത്തിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്.

യുവാക്കളെ ആകർഷിക്കുന്ന നിരവധി ആക്ഷൻ രംഗങ്ങളും ശക്തമായ സംഭാഷണങ്ങളും ട്രെയിലറിൽ ഇടംപിടിച്ചിട്ടുണ്ട്. സെപ്റ്റംബർ 18ന് ചിത്രം തിയേറ്ററുകളിലെത്താനിരിക്കെ പുറത്തിറങ്ങിയ ട്രെയിലർ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

“പച്ച... ടൗണിൽ എല്ലാവരും എന്നെ പച്ച എന്നാണു വിളിക്കുന്നത്...” എന്ന സംഭാഷണത്തോടെയാണ് ട്രെയിലറിലെ ശ്രദ്ധേയമായ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്. “സാറേ, പച്ചയാ അപ്പുറത്ത്...” എന്ന മുന്നറിയിപ്പിനും “എടാ, കേരള പോലീസാ ഇപ്പുറത്ത്...” എന്ന മറുപടിക്കും പിന്നാലെ സംഘർഷത്തിലേക്ക് നീങ്ങുന്ന രംഗങ്ങളും ട്രെയിലറിലുണ്ട്.

“ഒറ്റ രാത്രിയേയുള്ളൂ... എന്ത് ഹറാംപണി ചെയ്യാനും ഇറങ്ങാൻ പോകുവാ...” എന്ന സംഭാഷണവും ചിത്രത്തിലെ സംഘർഷത്തിന്റെ തീവ്രത വ്യക്തമാക്കുന്നു.

ഒരു വശത്ത് നിയമപാലകർ, മറുവശത്ത് ‘പച്ച’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന നിയമം കൈയിലെടുക്കുന്ന സംഘം. ഇവർക്കിടയിലെ ഏറ്റുമുട്ടലും അതിലൂടെ ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ട്രെയിലറിന്റെ അവസാന ഭാഗത്ത് കറുത്ത മുണ്ട് മടക്കിക്കുത്തുന്ന കഥാപാത്രത്തെക്കുറിച്ചുള്ള ആകാംക്ഷയും പ്രേക്ഷകരിൽ ഉയരുന്നുണ്ട്.

സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലറെന്ന നിലയിലാണ് വലിയ മുതൽമുടക്കിൽ ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രധാനമായും കൊച്ചിയുടെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങൾക്കും കഥാഗതിയിൽ നിർണായക പങ്കുണ്ട്.

കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലായി 90 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് പൂർത്തിയാക്കിയത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ദക്ഷിണേന്ത്യയിലെ പ്രമുഖ ആക്ഷൻ കൊറിയോഗ്രാഫർമാരായ ഫീനിക്സ് പ്രഭു, പി.സി. സ്റ്റണ്ട്സ്, മാഫിയ ശശി എന്നിവർ ഒരുക്കിയിരിക്കുന്നു.

പ്രകാശ് വർമ്മയും അഭിരാമിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഋതു ദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൻ സുദർശൻ, നിജാദ് ബാബു, തോമസ് ഷെർഷ, ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി.കെ. പ്രകാശ്, സുരേഷ് കൃഷ്ണ, ജോയ് മാത്യു, ദേവൻ, ആനന്ദ് മന്മഥൻ, ജോണി ആന്റണി, ഭീമൻ രഘു, നന്ദു, ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ, മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ടുകാട് സാബു, മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബിക നായർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഉദയ് കൃഷ്ണയുടേതാണ് തിരക്കഥ. ഷിബു ചക്രവർത്തിയാണ് ഗാനരചന. ജോ ഡാനിയേൽ സംഗീതവും ബിജിപാൽ പശ്ചാത്തല സംഗീതവും ഒരുക്കുന്നു. പ്രശാന്ത് രവീന്ദ്രനാണ് ഛായാഗ്രഹണം. എഡിറ്റിംഗ് മനോജ് കണ്ണോത്ത്.

സാബു റാം കലാസംവിധാനവും റോഷൻ എൻ.ജി. മേക്കപ്പും സമീറ സനീഷ് കോസ്റ്റ്യൂം ഡിസൈനും നിർവഹിക്കുന്നു. പ്രേംലാൽ പട്ടാഴിയാണ് സ്റ്റിൽസ്. കിഷൻ സപ്ത സൗണ്ട് ഡിസൈൻ നിർവഹിക്കുന്നു.

സുനിൽ സിംഗ് ലൈൻ പ്രൊഡ്യൂസറാണ്. വി. ബോസ് ചീഫ് അസോസിയേറ്റ് ഡയറക്ടറും ആന്റണി സ്റ്റീഫൻ ഡിസൈനറും ശാലിനി കാസ്റ്റിംഗ് ഡയറക്ടറുമാണ്. പ്രസാദ് നമ്പ്യാങ്കാവ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവും പ്രശാന്ത് നാരായണൻ പ്രൊഡക്ഷൻ കൺട്രോളറുമാണ്. വാഴൂർ ജോസാണ് പി.ആർ.ഒ.

സത്യം സിനിമാസിന്റെയും മഹാ സുബൈർ മൂവീസിന്റെയും ബാനറിൽ പ്രേമചന്ദ്രൻ എ.ജിയും മഹാ സുബൈറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സത്യം സിനിമാസ് ചിത്രം തിയേറ്ററുകളിലെത്തിക്കും.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10