Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അന്തരിച്ച കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എം.ടി പത്മയുടെ സംസ്കാരം ഇന്ന്

അന്തരിച്ച കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എം.ടി പത്മയുടെ സംസ്കാരം ഇന്ന്

കോഴിക്കോട്: അന്തരിച്ച കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എം.ടി പത്മയുടെ സംസ്കാരം ഇന്ന്. വെസ്റ്റ് ഹില്ലിലെ പൊതുശ്മശാനത്തിൽ രാവിലെ 11 മണിയോടെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. ഇന്നലെ കോഴിക്കോട് ഡിസിസി ഓഫീസിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉൾപ്പെടെ നിരവധി നേതാക്കൾ അന്തിമോപചാരമർപ്പിച്ചു.

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന എം.ടി പത്മ കഴിഞ്ഞദിവസം മുംബൈയിൽ വച്ചാണ് അന്തരിച്ചത്. 1991ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ ഫിഷറീസ്-ഗ്രാമവികസന മന്ത്രിയായിരുന്നു. കേരളത്തിലെ മൂന്നാമത്തെ വനിതാ മന്ത്രിയായിരുന്നു പത്മ. കോഴിക്കോട് ലോ കോളജ് വിദ്യാർഥിയായിരിക്കെ കെഎസ്‌യു പ്രവർത്തകയായാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. കൊയിലാണ്ടിയിൽനിന്ന് രണ്ട് തവണ എംഎൽഎ ആയിട്ടുണ്ട്.

ലോ കോളജിൽ പഠിക്കുമ്പോൾ കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് സംസ്ഥാന പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. കെപിസിസി അംഗം, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, സേവാദൾ ഫാമിലി വെൽഫയർ കമ്മിറ്റി അംഗം, കോഴിക്കോട് ഡിസിസി ട്രഷറർ, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1982ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നാദാപുരത്തുനിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1999ൽ പാലക്കാടുനിന്നും 2004ൽ വടകരയിൽനിന്നും ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2013ൽ കോഴിക്കോട് കോർപറേഷൻ പ്രതിപക്ഷ നേതാവായി.

Related articles

See all
Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

സംസ്ഥാനത്ത് വിദ്യാലയ നേതൃത്വത്തിൽ ആദ്യമായി ‘ചിറക് പ്രിവിലേജ് കാർഡ്’; ഇ.എം.ഇ.എ.യുടെ പദ്ധതിക...

Popular News

ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് അക്രമം: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ഗിരീഷ് ഉൾപ്...

Popular News

വിമർശനങ്ങൾ തള്ളി എം.എ. ബേബി, ഇ.ഡി വിഷയത്തിൽ മൗനം പാലിച്ച് പിണറായി: സിപിഎം വിപുലീകൃത സംസ്ഥാ...

Save your stories

Sign in