Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ലഖിംപൂർ ഖേരി കൊലപാതകം ആസൂത്രിതമെന്ന് അന്വേഷണ സംഘം : ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ കുരുക്കിലേക്ക്

ലഖിംപൂർ ഖേരി കൊലപാതകം ആസൂത്രിതമെന്ന് അന്വേഷണ സംഘം : ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ കുരുക്കിലേക്ക്
ന്യൂഡല്‍ഹി : ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരുടേയുെം  മാധ്യമപ്രവര്‍ത്തകന്‍റെയുംകൊലപാതകം  ആസൂത്രിതമാണെന്ന്  പ്രത്യേക അന്വേഷണ സംഘം. കേസിലെ പ്രതികള്‍ക്ക് എതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ അപേക്ഷ നല്‍കി. ആയുധ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തുന്നതിനുള്ള അപേക്ഷയാണ് നല്‍കിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉള്‍പ്പടെ 13 പ്രതികള്‍ക്ക് എതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാണ് പ്രത്യേക അന്വേഷണ സംഘം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. പ്രത്യേക സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ വിദ്യാറാം ദിവാകറാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയത്. മുന്‍കൂട്ടി ആസൂത്രണം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മനഃപൂര്‍വ്വമാണ് കൊലപാതകം നടത്തിയത്. അതിനാല്‍ നിലവില്‍ അലക്ഷ്യമായി പൊതുനിരത്തില്‍ വാഹനം ഓടിച്ചതിന് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 279 ആം വകുപ്പ് പ്രകാരം ചുമത്തിയത് ഉള്‍പ്പടെയുള്ള മൂന്ന് കുറ്റങ്ങള്‍ പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയോട് അഭ്യര്‍ത്ഥിച്ചു. ആശിഷ് മിശ്ര ഉള്‍പ്പടെയുള്ള പ്രതികള്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ രണ്ട് ആഴ്ചത്തെ സമയം യുപി പൊലീസിന് ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്.  

Related articles

See all
Popular News

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌ രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ്...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; വോട്ടർ പട്ടിക പരിഷ്കരണം ഉടനടി നിർത...

Popular News

വോട്ടര്‍പട്ടിക പരിഷ്‌കരണം അശാസ്ത്രീയം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുന്‍ കമ്മീഷണര്‍ അശോക് ല...

Popular News

പ്രതിസന്ധി മറികടക്കാന്‍ ബദല്‍ വഴി: പാകിസ്ഥാന് പകരം ചൈനീസ് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ;...

Save your stories

Sign in