Trending
Browse

All sections

Watch

No business videos available

No Middle East videos available

Uncategorized

അടിമാലി ടൗണിനു സമീപം ദേശീയപാതയോരത്ത് വാഹനത്തില്‍ ഉപേക്ഷിച്ച നിലയില്‍ രോഗിയും 55കാരിയുമായ വീട്ടമ്മയെ കണ്ടെത്തി

അടിമാലി ടൗണിനു സമീപം ദേശീയപാതയോരത്ത് വാഹനത്തില്‍ ഉപേക്ഷിച്ച നിലയില്‍ രോഗിയും 55കാരിയുമായ വീട്ടമ്മയെ കണ്ടെത്തി
രോഗിയും 55കാരിയുമായ വീട്ടമ്മയെ അടിമാലി ടൗണിനു സമീപം ദേശീയപാതയോരത്ത് വാഹനത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രണ്ട് ദിവസമായി പാതയോരത്ത് കിടന്നിരുന്ന കാര്‍ ശ്രദ്ധയില്‍പ്പെട്ട ഓട്ടോറിക്ഷ ഡ്രൈവര്‍ വിവരം അടിമാലി പോലീസില്‍ അറിയിച്ചതോടെ കാറിനുള്ളില്‍ ഉണ്ടായിരുന്ന സ്ത്രീയെ പോലീസെത്തി അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട് സ്വദേശിനിയായ ലൈലാമണിയെയാണ് വാഹനത്തില്‍ നിന്നും കണ്ടെത്തിയതെന്നാണ് വാഹനത്തിലുണ്ടായിരുന്ന രേഖകളില്‍ നിന്നും ലഭിക്കുന്ന വിവരം. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് അടിമാലി ടൗണിനു സമീപം ദേശീയപാതയോരത്ത് കെ എല്‍ 12 സി 4868 എന്ന ആള്‍ട്ടോ കാറില്‍ 55 കാരിയായ വീട്ടമ്മയെ കണ്ടെത്തുന്നത്.വ്യാഴാഴ്ച മുതല്‍ പാതയോരത്ത് വാഹനം നിര്‍ത്തിയിട്ടിരിക്കുന്നത് ടൗണിലെ ഓട്ടോ റിക്ഷ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വെള്ളിയാഴ്ച്ച ഉച്ചയായിട്ടും വാഹനം പോകാതെ വരികയും വാഹനത്തിനുള്ളില്‍ വീട്ടമ്മയെ കാണുകയും ചെയ്തതോടെ ഓട്ടോ റിക്ഷ ഡ്രൈവര്‍മാര്‍ വിവരം അടിമാലി പോലീസില്‍ അറിയിച്ചു. പോലീസെത്തി നടത്തിയ പരിശോധനയില്‍ വീട്ടമ്മയുടെ ഒരു വശം തളര്‍ന്ന് പോയിട്ടുള്ളതായി മനസ്സിലാക്കുകയും തുടര്‍ന്നിവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വാഹനത്തിന്‍റെ താക്കോലും വീട്ടമ്മയുടേതെന്ന് കരുതുന്ന വസ്ത്രങ്ങളും ചില ബാങ്ക് ഇടപാട് രേഖകളും കാറിനുള്ളില്‍ ഉണ്ടായിരുന്നു. വയനാട് സ്വദേശിനിയായ ലൈലാമണിയെയാണ് വാഹനത്തില്‍ നിന്നും കണ്ടെത്തിയതെന്നാണ് വാഹനത്തിലുണ്ടായിരുന്ന രേഖകളില്‍ നിന്നും ലഭിക്കുന്ന വിവരം. വാഹന നമ്പര്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ വീട്ടമ്മയുടെ ഭര്‍ത്താവ് വയനാട് സ്വദേശിയായ മാത്യുവാണെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക സൂചന. അതേ സമയം താനും ഭര്‍ത്താവുമൊത്ത് കട്ടപ്പന ഇരട്ടയാറ്റിലുള്ള മകന്‍റെ വീട്ടിലേക്ക് പോകുകയായിരുന്നെന്നും അടിമാലിയില്‍ എത്തിയപ്പോള്‍ ഭര്‍ത്താവ് മൂത്രമൊഴിക്കാനായി കാറില്‍ നിന്നും ഇറങ്ങി പോയതായും ചികത്സയില്‍ കഴിയുന്ന വീട്ടമ്മ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അടിമാലി പോലീസ് അന്വേഷണം ആരംഭിച്ചു.

Related articles

See all
Uncategorized

കോഴിക്കോട് ഉള്ളിയേരിയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

Uncategorized

ആശ്വാസമായി വെടിനിര്‍ത്തല്‍; ആഗോള വിപണിയില്‍ എണ്ണവില കൂപ്പുകുത്തി, ഇന്ത്യയ്ക്കും നേട്ടം

Latest News

എല്‍ഡിഎഫിന്റെ 'മറ്റാരുണ്ട്' പരസ്യത്തെ പൊളിച്ചടുക്കി യുഡിഎഫ്; അഴിമതിയും ജനവിരുദ്ധ നയങ്ങളും...

Latest News

ഇസ്രയേൽ മിസൈൽ ആക്രമണം: ഇറാനിലെ സ്‌കൂളിൽ 40 പെൺകുട്ടികൾ കൊല്ലപ്പെട്ടു

Save your stories

Sign in