Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കൊവിഡ്-19 : സർവ്വകലാശാല പരീക്ഷകൾ മാറ്റിവെക്കണമെന്ന് കെ.എസ്.‌യു

കൊവിഡ്-19 : സർവ്വകലാശാല പരീക്ഷകൾ മാറ്റിവെക്കണമെന്ന്  കെ.എസ്.‌യു
രാജ്യത്ത് കൊവിഡ്-19 ഭീതി നിലനിൽക്കുന്നതിനാലും ആയിരക്കണക്കിനാളുകൾ നിരീക്ഷണത്തിലായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സർവ്വകലാശാല പരീക്ഷകൾ മാറ്റിവെക്കാൻ യു.ജി.സി ഉത്തരവിറക്കുക കൂടി ചെയ്ത പശ്ചാത്തലത്തിൽ കണ്ണൂർ സർവ്വകലാശാലക്ക് കീഴിൽ നടന്ന് വരുന്ന എല്ലാ പരീക്ഷകളും പുനഃക്രമീകരിക്കണമെന്ന് പി.മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു. പ്രതേക സാഹചര്യത്തിൽ വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ആശങ്ക പരിഗണിച്ച് പരീക്ഷകൾ മാറ്റി വയ്ക്കാൻ നേരത്തെ തന്നെ ആവശ്യമുയർന്നിരുന്നെങ്കിലും സർവ്വകലാശാല തയ്യാറായിരുന്നില്ലെന്നും നിലവിൽ യു.ജി.സി തന്നെ പരീക്ഷകൾ മാറ്റിവെക്കണമെന്ന ഉത്തരവിറക്കിയിട്ടും അതിന് തയ്യാറാകാത്ത സർവ്വകലാശാല അധികൃതരുടെ നിലപാട് സംശയാസ്പദമാണ്. ഒരു വിഭാഗം സിൻഡിക്കേറ്റ് അംഗങ്ങളുടെ പിടിവാശിയാണ് പരീക്ഷകൾ മാറ്റിവയ്ക്കാതിരിക്കാൻ കാരണമെന്നും യു.ജി.സി സെക്രട്ടറിക്കും ചാൻസിലർക്കും ഇത് സംബന്ധിച്ച് പരാതി നൽകിയതായും കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് പി.മുഹമ്മദ് ഷമ്മാസ് പ്രസ്താവനയിൽ പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in