Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ.ആർ രാജന് ഓണററി ഡോക്ടറേറ്റ്

കെ.ആർ രാജന് ഓണററി ഡോക്ടറേറ്റ്
  പാമ്പാടി : മാനവ വിഭവശേഷി, പരിസ്ഥിതി സംരക്ഷണം, ഗ്രാമക്ഷേമ പദ്ധതികൾ, പ്രചോദനസാഹിത്യം എന്നീ മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് നൈജീരിയ കേന്ദ്രമായി ലോക സമാധാനത്തിനും, സാമൂഹ്യക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന DPRMI യുടെ ഓണററി ഡോക്ടറേറ്റ് എൻ.എസ്.എസ് മാനവ വിഭവശേഷി വകുപ്പ് മേധാവി കെ.ആർ രാജന് സമ്മാനിച്ചു. 2010 മുതൽ നായർ സർവീസ് സൊസൈറ്റി മാനവവിഭവശേഷി വിഭാഗം മേധാവിയായി പ്രവർത്തിക്കുന്ന കെ.ആർ രാജൻ, കാൽ നൂറ്റാണ്ടുകാലം ഇന്ത്യയിലും വിദേശ രാജ്യത്തുമുള്ള വിവിധ സ്ഥാപനങ്ങളിൽ മാനവവിഭവശേഷി വകുപ്പിന്‍റെ ചുമതല വഹിച്ചിരുന്നു. മനുഷ്യവിഭവശേഷി രംഗത്തെ നവീന ആശയങ്ങൾ, ഗ്രാമങ്ങളുടെ ക്ഷേമത്തിനായി നടത്തിവരുന്ന പുതിയ പദ്ധതികൾ, പരിസ്ഥിതിസംരക്ഷണത്തിനും, ജലസംരക്ഷണത്തിനും, അന്തരീക്ഷമലിനീകരണം നിയന്ത്രിക്കുവാനും നിരന്തരമായി തുടരുന്ന പ്രവർത്തനങ്ങൾ, പ്രചോദന പ്രഭാഷണങ്ങൾ, പ്രചോദന സാഹിത്യം എന്നീ രംഗങ്ങളിലെ സംഭാവനകളാണ് കെ.ആർ രാജനെ ഓണററി ഡോക്ടറേറ്റിന് അർഹനാക്കിയത്. ഞായറാഴ്ച ഐക്യരാഷ്ട്ര സംഘടനാ പ്രതിനിധികളുൾപടെ 42 രാജ്യങ്ങളിൽ നിന്നുളളവർ പങ്കെടുത്ത ഓൺലൈൻമീറ്റിംഗിലൂടെ ഡോക്ടറേറ്റ് സമ്മാനിച്ചു. മാനവ വിഭവശേഷി രംഗത്തെ മികച്ച സംഭാവനകൾ കണക്കിലെടുത്ത് 2018 ലെ വാസുദേവ കീർത്തി പുരസ്കാരം നേടിയിരുന്നു. കോട്ടയം പാമ്പാടി സ്വദേശിയായ കെ.ആർ. രാജൻ മികച്ച വാഗ്മിയും രണ്ട് പുസ്തകങ്ങളുടെ രചയിതാവുമാണ്. ഭാര്യ അംബികാദേവി. മക്കൾ അർജുൻ രാജ് ആരതി രാജ്.

Related articles

See all
Popular News

68-ാമത് സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് തുടക്കം; അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോള്...

Popular News

പി കെ ഇന്ദിരയുടെ നിക്ഷേപം റിട്ടയര്‍മെന്റ് ആനുകൂല്യം ഉപയോഗിച്ചാണോ?; പല ഇടപാടുകളുടെയും രേഖകള...

Popular News

വന്യജീവി ആക്രമണങ്ങളിൽ ആശ്വാസധനം ഉയർത്തി സർക്കാർ; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരി...

Popular News

"വോട്ടവകാശം സംരക്ഷിക്കണം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം": എഐസിസി നിരീക്ഷകൻ എച്ച...

Save your stories

Sign in