Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ശബരിമലയില്‍ KPCC സംഘം കണ്ടത് സമാനതകളില്ലാത്ത ദുരിതക്കാഴ്ചകള്‍...

ശബരിമലയില്‍ KPCC സംഘം കണ്ടത് സമാനതകളില്ലാത്ത ദുരിതക്കാഴ്ചകള്‍...
നിലയ്ക്കൽ സന്ദർശിച്ച കോൺഗ്രസ് എം.എൽ.എ സംഘത്തിന് കാണാനായത് സമാനതകളില്ലാത്ത ദുരിതങ്ങൾ. കെ.പി.സി.സി നിർദേശപ്രകാരം സന്ദർശനം നടത്തിയ മുന്‍മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.എസ് ശിവകുമാർ, അടൂർ പ്രകാശ് എന്നിവർക്ക് മുന്നിൽ തങ്ങളുടെ ദുരിതങ്ങൾ കെ.എസ്.ആർ.ടി.സി ജീവനക്കാരും അയ്യപ്പൻമാരും പങ്കുവെച്ചു. പന്ത്രണ്ട് മണിക്കൂറുകൾ തുടർച്ചയായി ഡ്യൂട്ടി ചെയ്ത് എത്തുന്ന തങ്ങൾക്ക് വിശ്രമിക്കാൻ ഒരു മുറിയോ ഭക്ഷണമോ പോലും ലഭിക്കുന്നില്ലന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർ പരാതിപ്പെട്ടു. https://www.youtube.com/watch?v=XY-0NAERtKo ഓൺലൈൻ ടിക്കറ്റ് എടുത്ത് എത്തിയ അയ്യപ്പൻമാർ അടക്കം നൂറുകണക്കിന് പേരാണ് ബസിനുള്ളിലും പുറത്തുമായി കുടുങ്ങിപ്പോയത്. കുടിക്കാൻ ഒരു തുള്ളി വെള്ളമോ, പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ ഉള്ള സൗകര്യങ്ങൾ പോലും ലഭിക്കുന്നില്ല എന്നാതാണ് ഏറ്റവും വലിയ പരാതി. ഭക്തജനങ്ങളുടെ എണ്ണം പരമാവധി കുറക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നതായി സംഘം വിലയിരുത്തി. സർക്കാറിന്‍റെ ഭാഗത്തുനിന്ന് നിരുത്തരവാദപരമായ നിലപാടാണ് ഉണ്ടായതെന്നും അവർ കുറ്റപ്പെടുത്തി.

Related articles

See all
Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Kerala

പിണറായിക്കെതിരെ സിപിഎം ബംഗാള്‍ ഘടകം; തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്താത്തതില്‍ പ്രതിഷേധം കട...

Save your stories

Sign in