Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ആര്‍.എസ്.എസിന്‍റേത് രാജ്യത്തെ ഹിന്ദുത്വവത്ക്കരിക്കാനുള്ള ഫാസിസ്റ്റ് ശ്രമം: മുല്ലപ്പള്ളി രാമചന്ദ്രന്‍

ആര്‍.എസ്.എസിന്‍റേത് രാജ്യത്തെ ഹിന്ദുത്വവത്ക്കരിക്കാനുള്ള ഫാസിസ്റ്റ് ശ്രമം: മുല്ലപ്പള്ളി രാമചന്ദ്രന്‍
രാജ്യത്തെ ഹിന്ദുത്വവത്ക്കരിക്കാനുള്ള ഫാസിസ്റ്റ് തന്ത്രമാണ് ആർ.എസ്.എസ് നടപ്പാക്കുന്നതന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സേവാദൾ സംസ്ഥാന ക്യാമ്പില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. ഏത് പ്രതിസന്ധി ഘട്ടത്തിലും ജനങ്ങൾക്ക് സേവാദൾ പോലൊരു പ്രസ്ഥാനത്തിന്‍റെ സേവനം ആവശ്യമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. 2019 ലെ പൊതുതെരഞ്ഞെടുപ്പ് നിർണായകമാണ്. രാജ്യത്തിന്‍റെ നിലനിൽപ് തന്നെ തീരുമാനിക്കുന്ന തെരഞ്ഞടുപ്പാണിത്. തീവ്ര ഹിന്ദുത്വ പാർട്ടികളുടെ ഭരണത്തിനെതിരെ വിധിയെഴുത്തുണ്ടാകണം. ഇതിന് സേവാദളിന്‍റെ പ്രവര്‍ത്തനം അനിവാര്യമാണ്. ആർ.എസ്.എസ് വിഭജന ഫാസിസ്റ്റ് പ്രസ്ഥാനമാണെന്നും കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞു. സേവാദൾ ചരിത്രം, ഭാരതത്തിന്‍റെ വികസനത്തിൽ കോൺഗ്രസിന്‍റെ പങ്ക് , രാഷ്ട്ര വികസനത്തിൽ ബി.ജെ.പി വരുത്തിയ നഷ്ടം, കോൺഗ്രസിന്‍റെയും മറ്റ് രാഷ്ട്രീയ പാർട്ടികളുടെയും ചരിത്രവും പ്രത്യയ ശാസ്ത്രവും എന്നീവിഷയങ്ങൾ ക്യാമ്പിൽ ചർച്ച ചെയ്തു. രാജീവ് ഗാന്ധി സെന്‍റര്‍ ഫോർ ഡെവലപ്മെൻറ് സ്റ്റഡി സെൻറിൽ നടക്കുന്ന ക്യാമ്പ് നാളെ സമാപിക്കും.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in