Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

‘സമരാഗ്നി’ നയിക്കാന്‍ കെ. സുധാകരനും വി.ഡി. സതീശനും; സംഘാടക സമിതി രൂപീകരണ യോഗം ഇന്ന്

‘സമരാഗ്നി’ നയിക്കാന്‍ കെ. സുധാകരനും വി.ഡി. സതീശനും; സംഘാടക സമിതി രൂപീകരണ യോഗം ഇന്ന്
  തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും ചേർന്ന് നയിക്കുന്ന ജനകീയ പ്രക്ഷോഭയാത്രയായ 'സമരാഗ്നി'യുടെ സംഘാടക സമിതി ഇന്ന് രൂപീകരിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിലാണ് സംഘാടക സമിതി രൂപീകരണ യോഗം നടക്കുക. മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉള്‍പ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. ജനുവരി 21-ന് കാസർകോട് മഞ്ചേശ്വരത്തു നിന്നും ആരംഭിക്കുന്ന ജാഥ 140 നിയമസഭാ മണ്ഡലങ്ങളിലൂടെയും പര്യടനം നടത്തും. ഇടതു സർക്കാരിന്‍റെ അഴിമതിയും കെടുകാര്യസ്ഥതയും ഭരണ പരാജയവും തുറന്നുകാട്ടിയാണ് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചേർന്ന് നയിക്കുന്ന ജനകീയപ്രക്ഷോഭ യാത്രയായ സമരാഗ്നിയുമായി കോൺഗ്രസ് കേരള പര്യടന ജാഥ ആരംഭിക്കുന്നത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in