Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കൊടിക്കുന്നിൽ സുരേഷ് എംപി റിപ്പബ്ലിക് ദിനത്തില്‍ രാജ് ഭവന് മുന്നിൽ ഉപവസിക്കും

കൊടിക്കുന്നിൽ സുരേഷ് എംപി റിപ്പബ്ലിക് ദിനത്തില്‍ രാജ് ഭവന് മുന്നിൽ ഉപവസിക്കും
ഭരണഘടനയെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ റിപ്പബ്ലിക് ദിനമായ നാളെ കൊടിക്കുന്നിൽ സുരേഷ് എംപി രാജ് ഭവന് മുന്നിൽ ഉപവാസിക്കും. രാവിലെ 10മണിമുതൽ വൈകിട്ട് 4മണിവരെയാണ് കേരള രാജ്ഭവന് മുന്നിൽ ഉപവാസം. പ്രമുഖ നേതാക്കളും ആയിര കണക്കിന് പട്ടിക ജാതി പട്ടിക വിഭാഗ ജന വിഭാഗത്തിൽപ്പെട്ടവരും ഉപവാസത്തിൽ പങ്കെടുക്കും. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിലൂടെ ഉൾപ്പെടെ ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ യാണ് ഏകദിന ഉപവാസം. റിപ്പബ്ലിക്ക് ദിനമായ നാളെ രാജ് ഭവ്‌ന് മുന്നിലാണ് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉപവാസിക്കുക. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഉപവാസം വൈകിട്ട് 4 മണിക്ക് സമാപിക്കും. തമിഴ്‌നാട്ടിലെ പ്രമുഖ ദളിത് നേതാവ് തോൾ തിരുമാളവൻ എം.പി ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. നേതാക്കൾക്ക് പുറമേ ആയിര കണക്കിന് പട്ടിക ജാതി ജന വിഭാഗത്തിൽപ്പെട്ടവരും ഉപവാസത്തിൽ പങ്കെടുക്കും. കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങൾ തകർക്കുന്നു. ഡോ.ബി.ആർ അംബേദ്കറുടെ പ്രസക്തി ബോധപൂർവം ഇല്ലാതാക്കാനാണ് ശ്രമമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി .വ്യക്തമാക്കിയിരുന്നു. അംബേദ്ക്കർ വിഭാവനം ചെയ്ത് ഇന്ത്യ ഇവിടെ അനുവദിക്കില്ലെന്ന പ്രതിഞയാണ് മോദിയും അമിദ്ഷായും രാജ്യത്ത് നടപ്പാക്കുന്നതെന്നും ആരോപണമുണ്ട്. ഇത്തരം ഗൂഡ നീക്കങ്ങൾക്കെതിരായാണ് തന്റെ ഉപവാസമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി വ്യക്തമാക്കി. https://www.youtube.com/watch?v=cZq4TG5hRpw

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്...

Latest News

ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12...

Save your stories

Sign in