Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പ്രചാരണത്തിരത്തില്‍ കൊടിക്കുന്നില്‍ സുരേഷ്; സ്നേഹോഷ്മള സ്വീകരണം

പ്രചാരണത്തിരത്തില്‍ കൊടിക്കുന്നില്‍ സുരേഷ്; സ്നേഹോഷ്മള സ്വീകരണം
ആവേശത്തിരയിളക്കി കൊടിക്കുന്നിൽ സുരേഷ് മാവേലിക്കരയിൽ പ്രചാരണം തുടരുന്നു. മാവേലിക്കരയിൽ വിവിധ സ്ഥലങ്ങളിൽ ആവേശകരമായ വരവേൽപ്പാണ് കൊടിക്കുന്നിൽ സുരേഷിന് ലഭിച്ചത്. രാവിലെ 8 മണിക്ക് തഴക്കരയിൽ നിന്നും പര്യടന പരിപാടി ആരംഭിച്ചു. തഴക്കര വ്യവസായ പാർക്ക് സന്ദർശിച്ചതിന് ശേഷം കല്ലിമേൽ ദയാ ഭവനിലും ശാലോം ഭവനിലുമെത്തി അവിടുത്തെ അന്തേവാസികളെ കണ്ട് കുശലാന്വേഷണം നടത്തി വോട്ട് അഭ്യർത്ഥിച്ചു. ദയാഭവനിലേയും ശാലാം ഭവനിലേയും നിത്യ സന്ദർശകനായ കൊടിക്കുന്നിലിനെ സ്‌നേഹാദരവോടെയാണ് അന്തേവാസികൾ വരവേറ്റത്. തുടർന്ന് മാവേലിക്കര ബിഷപ്പ് മൂർ കോളേജും നൂറനാട് പാറ്റൂർ ശ്രീബുദ്ധാ കോളേജും സന്ദർശിച്ച് വിദ്യാർത്ഥികളോടും അധ്യാപകരോടും വോട്ട് തേടിയ ശേഷം നൂറനാട്, വള്ളിക്കുന്നം മേഖലകളിലെ വിവിധ കശുവണ്ടി ഫാക്ടറികൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. കശുവണ്ടി തൊഴിലാളികളിൽ നിന്നും മുൻ കേന്ദ്ര തൊഴിൽ സഹമന്ത്രി കൂടിയായിരുന്ന കൊടിക്കുന്നിലിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. തുടർന്ന് വിവിധ കോൺവെന്‍റുകൾ, പള്ളികൾ, ദേവാലയങ്ങൾ എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷം മാവേലിക്കര, നൂറനാട്, വള്ളികുന്നം, ചാരുംമൂട്, ആദിക്കാട്ടുകുളങ്ങര, താമരക്കുളം തുടങ്ങിയ സ്ഥലങ്ങളിലെ കടകമ്പോളങ്ങളിലെത്തി കച്ചവടക്കാരോടും വഴിയാത്രക്കാരോടും ബസ് യാത്രക്കാരോടും മറ്റും വോട്ട് അഭ്യർത്ഥിച്ചു. സ്നേഹോഷ്മള സ്വീകരണമാണ് എല്ലായിടങ്ങളിലും കൊടിക്കുന്നില്‍ സുരേഷിന് ലഭിച്ചത്.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in