കൊച്ചി കപ്പലപകടം: കൂടുതല്‍ കണ്ടെയ്‌നറുകള്‍ കൊല്ലം തീരത്ത് അടിയുന്നു
Jaihind TV News Report
Jaihind TV Web Desk
May 26, 2025
1 min read
•
Updated: May 13, 2026
കൊച്ചിയില്‍ മറിഞ്ഞ കപ്പലിലുണ്ടായിരുന്ന മൂന്ന്് കണ്ടെയ്‌നറുകള്‍ കൂടി കൊല്ലം തീരത്തടിഞ്ഞു. ഇതില്‍ ഒരു കണ്ടെയ്‌നര്‍ നീണ്ടകര പരിമണം ഭാഗത്ത് തീരത്തടിഞ്ഞു. ഇത് ഒഴിഞ്ഞ കണ്ടെയ്‌നറാണ്. രണ്ട് കണ്ടെയ്‌നറുകള്‍ തീര മേഖലയില്‍ ഒഴുകി നടക്കുകയാണ്.
കണ്ടെയ്നറുകളില്‍ ഒന്ന് ആലപ്പാട് ചെറിയഴീക്കല്‍ തീരത്തടിഞ്ഞിരുന്നു. ഇതും കാലിയായ അവസ്ഥയിലായിരുന്നു. രാത്രി വലിയ ശബ്ദംകേട്ട നാട്ടുകാരാണ് ചെറിയഴീക്കല്‍ സിഎഫ്‌ഐ ഗ്രൗണ്ടിനു സമീപം കടലില്‍ കണ്ടെയ്‌നര്‍ കണ്ടത്. കടല്‍ഭിത്തിയിലേക്ക് ഇടിച്ചുകയറിയനിലയിലായിരുന്നു. ഉടന്‍ അധികൃതരെ വിവരം അറിയിച്ചു. കളക്ടര്‍ എന്‍. ദേവിദാസ്, സിറ്റി പോലീസ് കമ്മിഷണര്‍ കിരണ്‍ നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
കപ്പലില്‍ ഏകദേശം 640 കണ്ടെയ്നറുകള്‍ ആണ് ഉണ്ടായിരുന്നത്. ഇതില്‍ ഏകദേശം 100 ഓളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണിട്ടുണ്ടാകും. ഇവ മണിക്കൂറില്‍ ഏകദേശം 3 കിലോമീറ്റര്‍ വേഗത്തിലാണ് കടലില്‍ ഒഴുകി നടക്കുന്നത്. കപ്പല്‍ മുങ്ങിയ ഇടത്തു നിന്നും ഏകദേശം 37 കിലോമീറ്റര്‍ പ്രദേശങ്ങളിലെ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10