Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കൊച്ചി കപ്പലപകടം: ഒരു കണ്ടെയ്‌നര്‍ ആറാട്ടുപുഴ തീരത്തടിഞ്ഞു; കടല്‍ ഭിത്തിയിലിടിച്ച് പൊട്ടിപ്പാെളിഞ്ഞു

കൊച്ചി കപ്പലപകടം: ഒരു കണ്ടെയ്‌നര്‍ ആറാട്ടുപുഴ തീരത്തടിഞ്ഞു; കടല്‍ ഭിത്തിയിലിടിച്ച് പൊട്ടിപ്പാെളിഞ്ഞു
കടലില്‍ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളില്‍ ഒന്ന് ആറാട്ടുപുഴ തീരത്തടിഞ്ഞു. തറയില്‍ കടവ് ഭാഗത്താണ് പുലര്‍ച്ചെ നാട്ടുകാര്‍ കണ്ടെയ്‌നര്‍ കണ്ടത്. കടലില്‍ ഒഴുകിനടന്ന കണ്ടെയ്‌നര്‍ പിന്നീട് തീരത്ത് കടല്‍ ഭിത്തിയില്‍ വന്നിടിച്ച് പൊട്ടിപ്പൊളിയുകയായിരുന്നു. രണ്ട് കണ്ടെയ്‌നര്‍ കൂട്ടിച്ചേര്‍ത്ത നിലയിലാണ് ഉള്ളത്. കണ്ടെയ്‌നര്‍ പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞ് സാധനങ്ങള്‍ മുഴുവന്‍ കടലില്‍ ഒഴുകി നടക്കുകയാണ്. ഓറഞ്ച് തുണികൊണ്ടു പൊതിഞ്ഞ ബോക്‌സ് കണക്കേയുള്ള സാധനങ്ങളാണ് കണ്ടെയ്‌നറില്‍ ഉണ്ടായിരുന്നത്. ഇതു പൊട്ടിയപ്പോള്‍ പഞ്ഞിക്കണക്കെയുള്ള വെളുത്ത സാധനമാണ് പുറത്തുവന്നത്. ബോക്‌സിനു മുകളില്‍ SOFI TEX  എന്നാണ് പ്രിന്റ് ചെയ്തിട്ടുള്ളത്. തുണി നിര്‍മാണവുമായി ബന്ധപ്പെട്ട അസംസ്‌കൃത വസ്തുക്കളാണെന്നാണ് പ്രാഥമിക നിഗമനം. നൂറുകണക്കിന് നാട്ടുകാരാണ് കാഴ്ച കാണാനെത്തിയത്. പോലീസ് സംഘം ഇവിടെ എത്തി കണ്ടെയ്‌നറിന് അടുത്തേക്ക് വരുന്നത് നിയന്ത്രിച്ചു. കപ്പലിലെ കൂടുതല്‍ കണ്ടെയ്‌നറുകള്‍ ഇന്ന് പുലര്‍ച്ചെ കൊല്ലം തീരത്തടിഞ്ഞിരുന്നു.

Related articles

See all
Popular News

തെറ്റുതിരുത്തലല്ല, അജണ്ട മാസപ്പടി പ്രതിരോധം തന്നെ; ആലപ്പുഴയിൽ തന്ത്രം മാറ്റി പിണറായി വിജയൻ

Popular News

ചാമ്പ്യൻസ് ബോട്ട് ലീഗ് ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; ജലമേളകൾ വിപുലീകരിക്കുമെന്ന് ആഭ്യ...

Popular News

"ബംഗാളിനെ ബി.ജെ.പി 'ബനാന റിപ്പബ്ലിക്' ആക്കുന്നു"; 2029-ൽ ബി.ജെ.പിയെ തൂത്തെറിയുമെന്ന് കെ.സി...

Popular News

ശ്രീലകം ഫിനാൻസ് തട്ടിപ്പ്: പ്രതിയായ യുവമോർച്ച നേതാവ് രാഹുൽ രാധാകൃഷ്ണൻ കീഴടങ്ങി

Save your stories

Sign in