Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ ഹാജരായി

കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ ഹാജരായി
  തിരുവനന്തപുരം: കെ.എം. ബഷീർ വാഹന അപകടക്കേസിൽ ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ഹാജരായി. കുറ്റപത്രം വായിച്ചു കേൾക്കുന്നതിന്‍റെ ഭാഗമായി ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിലാണ് ഹാജരായത്.  കുറ്റപത്രം വായിച്ചു കേള്‍ക്കുന്നതിന്‍റെ ഭാഗമായാണു ശ്രീറാം കോടതിയില്‍ ഹാജരായത്. തിരുവനന്തപുരം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയാണു കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ചപ്പോഴും ശ്രീറാം ഹാജരാക്കാത്തതിൽ കോടതി വിമർശിച്ചിരുന്നു. കുറ്റപത്രം വായിക്കുന്നതിനു മുമ്പുള്ള പ്രാഥമിക വാദം കോടതി കഴിഞ്ഞ തവണ കേട്ടു. കഴിഞ്ഞ തവണ ശ്രീറാം കോടതിയില്‍ ഹാജരാകാത്തതിനു കോടതി വാക്കാൽ താക്കീതു നല്‍കിയിരുന്നു. അപകടം സംഭവിച്ചിട്ട് അഞ്ചു വര്‍ഷം പിന്നിട്ടു. മജിസ്‌ട്രേട്ട് കോടതി മുതല്‍ സുപ്രീംകോടതി വരെ കേസ് പരിഗണിച്ചെങ്കിലും വിചാരണ നടപടികള്‍ ആരംഭിച്ചിരുന്നില്ല. ഇതിനിടയില്‍ കേസില്‍ 2 പ്രതികള്‍ എന്നത് ഒന്നായി. രണ്ടാം പ്രതി വഫ ഫിറോസിനെ കോടതി കുറ്റപത്രത്തില്‍നിന്നും ഒഴിവാക്കി. 2019 ഓഗസ്റ്റ് മൂന്നു പുലര്‍ച്ചെ ഒരു മണിയ്ക്കാണ് ഇവർ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചു മാധ്യമ പ്രവര്‍ത്തകനായ ബഷീറിന്‍റെ മരണം സംഭവിച്ചത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in