Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കെ.കെ രമയെ വിധവയാക്കിയത് പിണറായി വിജയന്‍ ജഡ്ജിയായ പാര്‍ട്ടി കോടതി വിധി; കൊന്നിട്ടും പക തീരാത്ത മനസെന്ന് പ്രതിപക്ഷ നേതാവ്

കെ.കെ രമയെ വിധവയാക്കിയത് പിണറായി വിജയന്‍ ജഡ്ജിയായ പാര്‍ട്ടി കോടതി വിധി; കൊന്നിട്ടും പക തീരാത്ത മനസെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കെ.കെ രമക്കെതിരായ വിധവാ പരാമര്‍ശത്തില്‍ എം.എം മണിയെ ന്യായീകരിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയുടെ പ്രതികരണം ക്രൂരവും നിന്ദ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ടിപിയെ 51 വെട്ടുവെട്ടി കൊന്നിട്ടും അദ്ദേഹത്തിന്‍റെ വിധവയെ പിന്നാലെനടന്ന് സിപിഎം വേട്ടയാടുകയാണ്. കൊന്നിട്ടും പക തീരാത്ത മനസാണ് സിപിഎമ്മിന്‍റേതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കെ.കെ രമക്കെതിരായ എം.എം മണിയുടെ പരാമർശത്തിൽ പ്രതിപക്ഷം നിയമസഭാ കവാടത്തിന് മുന്നിലും ഗേറ്റിന് മുന്നിലും പ്രതിഷേധിച്ചു. ടിപിയുടെ കൊലപാതകം സിപിഎമ്മിന്‍റെ പാര്‍ട്ടി കോടതി നടപ്പാക്കിയ വിധിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പാര്‍ട്ടി കോടതിയില്‍ വിധി പ്രഖ്യാപനം നടത്തിയ ജഡ്ജി കേരളത്തിന്‍റെ മുഖ്യമന്ത്രിയായ പിണറായി വിജയനാണ്. ഇപ്പോഴും കൈയില്‍ ചോരക്കറയുള്ള പിണറായി, കൊന്നിട്ടും പക തീരാതെ മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന് വീണ്ടും അവരെ അപമാനിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. എം.എം മണിയുടെ പരാമർശം ശരിയാണെന്ന നിലപാടാണ് ഭരണപക്ഷത്തിനെന്ന് കെ.കെ രമ എംഎൽഎ പറഞ്ഞു. ആരുടെ രക്തസാക്ഷിത്വമാണെങ്കിലും അധിക്ഷേപിക്കരുത്. എം.എം മണിയുടെ പരാമർശം സഭാ രേഖകളിൽ ഉള്ളത് നിയമസഭയ്ക്ക് അപമാനമാണെന്നും കെ.കെ രമ വ്യക്തമാക്കി. പരാമർശം പിൻവലിക്കാനോ മാപ്പ് പറയാനോ സിപിഎം തയാറാകാത്തതോടെ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in