Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഒറ്റ ചാർജിൽ 526 കിലോമീറ്റർ; കിയ സിറോസ് ഇവി കേരളത്തിൽ അവതരിപ്പിച്ചു, വില 13.49 ലക്ഷം മുതൽ

ഒറ്റ ചാർജിൽ 526 കിലോമീറ്റർ; കിയ സിറോസ് ഇവി കേരളത്തിൽ അവതരിപ്പിച്ചു, വില 13.49 ലക്ഷം മുതൽ

കിയയുടെ പുതിയ ഇലക്ട്രിക് SUV ആയ 'സിറോസ് ഇവി' കേരളത്തിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. കൊച്ചിയിലെ ഇഞ്ചിയോൺ കിയ ഷോറൂമിൽ നടന്ന ചടങ്ങിൽ നിപ്പോൺ ഗ്രൂപ്പ് ചെയർമാൻ എം.എ.എം. ബാബു മൂപ്പൻ, ഇഞ്ചിയോൺ കിയ എം.ഡി. നയീം ഷാഹുൽ എന്നിവർ ചേർന്നാണ് പുതിയ മോഡൽ വിപണിയിലിറക്കിയത്. 13.49 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്.

കരുത്തുറ്റ എഞ്ചിനും മികച്ച റേഞ്ചും

42 kWh, 51.4 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് സിറോസ് ഇവി എത്തുതുന്നത്. ഇതിൽ 51.4 kWh ബാറ്ററി ഒറ്റ ചാർജിൽ സെഗ്‌മെന്റിലെ ഏറ്റവും മികച്ച 526 കിലോമീറ്റർ റേഞ്ച് നൽകുമ്പോൾ, 42 kWh ബാറ്ററി 443 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 169 BHP പവർ ഉത്പാദിപ്പിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിനുള്ളത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 8.1 സെക്കൻഡ് മതി. 100 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ വെറും 39 മിനിറ്റുകൊണ്ട് 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനാകും.

വിവിധ വേരിയന്റുകളും വിലവിവരങ്ങളും

42 kWh ബാറ്ററിയുള്ള എച്ച്ടികെ (HTK) മോഡലിന് 13.49 ലക്ഷം രൂപയും, എച്ച്ടികെ പ്ലസിന് 14.99 ലക്ഷം രൂപയും, എച്ച്ടിഎക്‌സിന് 15.99 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. 51.4 kWh ബാറ്ററി മോഡലിന്റെ എച്ച്ടികെ പ്ലസ് ER വേരിയന്റിന് 16.99 ലക്ഷം രൂപ, എച്ച്ടിഎക്‌സ് ER ന് 17.99 ലക്ഷം രൂപ, എച്ച്ടിഎക്‌സ് പ്ലസ് ER ന് 19.49 ലക്ഷം രൂപ, എച്ച്ടിഎക്‌സ് എക്‌സ്‌ലൈൻ ER ന് 19.99 ലക്ഷം രൂപ എന്നിങ്ങനെയാണ് വിലകൾ.

അഷ്വേർഡ് ബൈബാക്ക് പദ്ധതിയും BaaS ഓപ്ഷനും

ഉയർന്ന റീസെയിൽ വാല്യൂ ഉറപ്പാക്കുന്ന 'അഷ്വേർഡ് ബൈബാക്ക്' പദ്ധതിയും തുടക്കത്തിലെ ചെലവ് കുറയ്ക്കുന്ന 'ബാറ്ററി-ആസ്-എ-സർവീസ്' (BaaS) ഫിനാൻസിങ് ഓപ്ഷനും കിയ അവതരിപ്പിച്ചിട്ടുണ്ട്. 80 ശതമാനം ബൈബാക്ക് ഗ്യാരണ്ടി പദ്ധതിയിലൂടെ 3 വർഷത്തിന് ശേഷം വാഹനം തിരിച്ചുകൊടുത്താൽ വാങ്ങിയ വിലയുടെ 80 ശതമാനം തുക ഉപഭോക്താവിന് തിരികെ ലഭിക്കും. വിപണിയിലെ മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് മികച്ച ലെഗ് റൂമും ദീർഘദൂര റേഞ്ചും നൽകുന്ന സിറോസ് ഇവി, കേരളത്തിലെ ഇവി വിപണിയിൽ വൻ തരംഗമാകുമെന്ന് ഇഞ്ചിയോൺ കിയ എം.ഡി. നയീം ഷാഹുൽ പറഞ്ഞു.

Related articles

See all
Popular News

ലീറ്ററിന് 29 കി.മീ മൈലേജുമായി റെനോ ഡസ്റ്റർ ഹൈബ്രിഡ് എത്തുന്നു; ബുക്കിങ് ആരംഭിച്ചു

Popular News

പുതിയ ലുക്കിൽ, കിടിലൻ ഫീച്ചറുകളോടെ ബജാജ് പൾസർ RS200 എത്തുന്നു; ചിത്രങ്ങൾ പുറത്ത്!

Popular News

ഇന്ത്യയിലെ ആദ്യ ഇലക്ട്രിഫൈഡ് മെഴ്സിഡീസ്–മേയ്ബാക്ക് S 580e വിപണിയിൽ; വില ₹3.35 കോടി

Popular News

പുതുക്കിയ ഹോണ്ട എലിവേറ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ: അറിയേണ്ട സവിശേഷതകളും വിലയും

Save your stories

Sign in