‘ഖലീഫ’ ഓണം റിലീസിന്; സെൻസറിങ് പൂർത്തിയായി, ഓഗസ്റ്റ് 20ന് തിയേറ്ററുകളിൽ
പൃഥ്വിരാജ് സുകുമാരൻ–വൈശാഖ്–ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘ഖലീഫ’യുടെ സെൻസറിങ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ഓണം റിലീസായി ഓഗസ്റ്റ് 20ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.
ജിനു ഇന്നൊവേഷൻസിന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിജോ സെബാസ്റ്റ്യനും ശ്രീലാൽ ശൂലപാണിയും സഹനിർമാതാക്കളാണ്. ‘പ്രതികാരം സുവർണലിപികളാൽ എഴുതപ്പെടും’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്.
ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മോഹൻലാൽ അതിഥി വേഷത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി എത്തുന്നുണ്ട്. അഹമ്മദ് അലിയുടെ കഥ പറയുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാൽ നായകനാകുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. മോഹൻലാലിന്റെ കഥാപാത്രമായ അഹമ്മദ് അലിയുടെ കൊച്ചുമകനാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആമിർ അലി.
ബോളിവുഡ് താരം നീൽ നിതിൻ മുകേഷും ചിത്രത്തിന്റെ താരനിരയിലുണ്ട്. മലയാളത്തിൽ നീൽ നിതിൻ മുകേഷ് ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ഖലീഫ’. തെലുങ്ക് താരം മാളവിക ശർമ്മയാണ് നായിക. മാളവികയുടെ മലയാള അരങ്ങേറ്റവും ഈ ചിത്രത്തിലൂടെയാണ്.
ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
പൃഥ്വിരാജും മാളവിക ശർമ്മയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയനിമിഷങ്ങൾ കോർത്തിണക്കിയ ‘അസലായവളെ’ എന്ന ഗാനവും ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. ജേക്സ് ബിജോയ് സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്.
സ്വർണക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥ പറയുന്ന മാസ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായാണ് ‘ഖലീഫ’ ഒരുങ്ങുന്നത്. നേരത്തെ പുറത്തിറങ്ങിയ ഗ്ലിംപ്സ് വീഡിയോ ചിത്രത്തിലെ ത്രസിപ്പിക്കുന്ന ചേസ്, ആക്ഷൻ രംഗങ്ങളിലേക്കുള്ള സൂചന നൽകിയിരുന്നു.
‘പോക്കിരി രാജ’യ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഖലീഫ’. ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ‘ആദം ജോൺ’, ‘ലണ്ടൻ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്സ്’, ‘കടുവ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിനു എബ്രഹാം–പൃഥ്വിരാജ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ജോമോൻ ടി. ജോണാണ് ഛായാഗ്രഹണം. ചമൻ ചാക്കോ എഡിറ്റിങ്ങും മോഹൻദാസ് പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ എന്നിവരാണ് ആക്ഷൻ കൊറിയോഗ്രഫി. സുരേഷ് ദിവാകറാണ് കോ-ഡയറക്ടർ.
ഷൈൻ വർഗീസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും മഷർ ഹംസ കോസ്റ്റ്യൂം ഡിസൈനറുമാണ്. വിശ്വനാഥ് അരവിന്ദ് കലാസംവിധാനവും അമൽ ചന്ദ്രൻ മേക്കപ്പും നിർവഹിക്കുന്നു. സിങ്ക് സിനിമയാണ് സൗണ്ട് ഡിസൈൻ. എം.ആർ. രാജാകൃഷ്ണനാണ് ഫൈനൽ മിക്സ്. ശ്രീക്ക് വാര്യർ കളറിസ്റ്റും കളർ പ്ലാനറ്റ് ഡി.ഐ. നിർവഹിക്കുന്നു. പ്രശാന്ത് നായർ (3ഡിഎസ്) ആണ് വി.എഫ്.എക്സ്. എയ്സ്തെറ്റിക് കുഞ്ഞമ്മയാണ് പോസ്റ്റർ ഡിസൈൻ.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.