Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ഖാദി ഉല്‍പന്ന നിർമ്മാണ യൂണിറ്റുകളോട് സംസ്ഥാന സർക്കാരിന്‍റെ അവഗണന

ഖാദി ഉല്‍പന്ന നിർമ്മാണ യൂണിറ്റുകളോട് സംസ്ഥാന സർക്കാരിന്‍റെ അവഗണന
ഖാദി ഉല്‍പന്ന നിർമ്മാണ യൂണിറ്റുകളോട് സംസ്ഥാന സർക്കാരിന്‍റെ അവഗണന. പത്തനംതിട്ട ജില്ലയിലെ 13 യൂണിറ്റുകളിൽ മിക്കതും പ്രാരാബ്ധങ്ങൾക്ക് നടുവിൽ . സർക്കാർ സഹായം ഇല്ലാത്തതിനാൽ വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപണികൾ പോലും നടക്കുന്നില്ല . കേരളാഖാദിഗ്രാമ വ്യവസായ ബോർഡിന്‍റെ കീഴിലുള്ള ഒരു നൂൽ ഉല്പാദന കേന്ദ്രമാണിത്. പത്തനംതിട്ട ജില്ലയിലെ റാന്നി പെരുനാട് പഞ്ചായത്തിൽ 1980-ൽ സ്ഥാപിച്ചതാണിത്. തുടക്കത്തിൽ നിരവധി ഖാദി ഉല്പന്നങ്ങൾ ഇവിടെ ഉല്‍പാദിപ്പിച്ചിരുന്നു. കെട്ടിടത്തിന്‍റെ മുകളിൽ നിറയെ കാട് വളർന്നിരിക്കുന്നത് കണ്ടാൽ തന്നെ ഖാദി വ്യവസായത്തോടും ഉല്‍പന്നങ്ങളോടുമുള്ള സർക്കാർ അവഗണന വ്യക്തം. പത്തോളം വനിതകൾ ഇവിടെ നൂൽനൂൽക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നു. മാനത്ത് മഴക്കാറ് കണ്ടാൽ ഇവർ നെട്ടോട്ടമാണ്. തങ്ങളുടെ ഉപജീവന മാർഗമായ നൂൽനൂൽപ് മെഷീനുകൾ നനയാതിരിക്കുവാൻ ചാക്കുകളും മറ്റും മുകളിൽ ഇടണം. വർഷങ്ങൾ പഴക്കമുള്ള കെട്ടിടം മുഴുവൻ ചോരുന്ന സ്ഥിതിയിലാണ്. സീലിംഗുകൾ ഇളകിമാറി താഴെ വീഴുന്ന അവസ്ഥയിലും. കെട്ടിടത്തിന്‍റെ ചുറ്റിലുമുള്ള കാട്ടിലെ ഇഴജന്തുക്കളുടെ ശല്യം വേറെ. കെട്ടിടങ്ങളുടെ നവീകരണങ്ങൾക്ക് സർക്കാർ ഫണ്ട് നൽകുന്നില്ലാ എന്നാണ് ഖാദി ഗ്രാമ വ്യവസായ ജില്ലാ അധികൃതർ പറയുന്നത്. പത്തനംതിട്ട ജില്ലയിൽ 13 ഉല്പാദന കേന്ദ്രങ്ങളാണ് ഖാദിഗ്രാമ വ്യവസായ ബോർഡിന് ഉള്ളത്. മിക്ക കേന്ദ്രങ്ങളിലും സമാനമായ സ്ഥിതി തന്നെ. ഖാദി ഉല്ലന്നങ്ങളെ നിലനിർത്തുവാനായി ഉല്പാദന കേന്ദ്രങ്ങളെ മെച്ചപ്പെടുത്തുവാൻ സർക്കാർ തയ്യാറാവണം. 25 വർഷത്തിലേറെയായി ഇവിടെ ജോലി ചെയ്യുന്നവരും ഇവർക്കിടയിൽ ഉണ്ട്. പ്രാരാബ്ധങ്ങൾക്ക് നടുവിൽ വർണ്ണങ്ങൾ വിരിയുന്ന നേർത്ത നിലിഴകൾക്കൊപ്പം ജീവിതത്തിനും പച്ചപ്പ് തീർക്കുകയാണിവർ

Related articles

See all
Popular News

"മന്ത്രിമാർക്ക് നേരെ തുടർച്ചയായ ആക്രമണം; ക്രമസമാധാനം തകർക്കാൻ ബി.ജെ.പിയും സി.പി.എമ്മും ഒറ്...

Popular News

'10 വർഷത്തെ ഗുണ്ടായിസം ഇനി നടപ്പില്ല' മന്ത്രി ഒ.ജെ. ജനീഷിനെ ആക്രമിച്ചത് സി.പി.എം നേതൃത്വത്...

Popular News

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; തിരുവനന്തപുരത്ത് റെഡ് അലർട്ട്, മൂന്ന് ജില്ലകളിൽ ഓറഞ്ച്...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Save your stories

Sign in