സംസ്ഥാനത്തെ ആദ്യ വിദ്യാർത്ഥി ചിന്തൻ ശിബിരം പുതുപ്പള്ളിയിൽ; ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും
Jaihind TV News Report
Jaihind TV Web Desk
August 12, 2022
1 min read
•
Updated: May 12, 2026
കോട്ടയം: കേരളത്തിലെ ആദ്യ വിദ്യാർത്ഥി ചിന്തൻ ശിബിരത്തിന് പുതുപ്പള്ളി വേദിയാകുന്നു. കെഎസ്‌യു പുതുപ്പള്ളി നിയോജകമണ്ഡലം ക്യാമ്പ് ചിന്തന്‍ ശിബിരം ഓഗസ്റ്റ് 13 ന് മീനടത്ത് (ജോബിൻ തലപ്പാടി നഗർ) നടക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശിബിരം ഉദ്ഘാടനം ചെയ്യും.
നിയോജകമണ്ഡലത്തിലെ 6 പ്രധാനപ്പെട്ട കോളേജുകളിലെ കെഎസ്‌യു യൂണിറ്റ് കമ്മറ്റി അംഗങ്ങൾ, 8 കെഎസ്‌യു മണ്ഡലം കമ്മിറ്റി ഭാരവാഹികൾ, പ്രാദേശിക കെഎസ്‌യു പ്രവർത്തകർ, നിയോജക മണ്ഡലം- ജില്ലാ ഭാരവാഹികൾ എന്നിവരെ ഉൾക്കൊള്ളിച്ചാണ് ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ചർച്ചകൾ, സെമിനാറുകൾ, പ്രമേയ അവതരണം, കലാപരിപാടികൾ എന്നിവയായിരിക്കും ക്യാമ്പിന്‍റെ പ്രധാന ഘടകങ്ങൾ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. സരിൻ പി, സിജോ ജോസഫ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10